തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ വൈകിട്ട് മൂന്നു മണി മുതല്‍ നഗരപരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. സംസ്ഥാനത്തെ ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു തിങ്കളാഴ്ച നടത്തുന്ന ഘോഷയാത്രയുടെ ക്രമീകരണങ്ങളുടെ ഭാഗമായിയാണ് അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നഗരപരിധിയില്‍ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കുന്നതായിരിക്കും. നാളെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്രയും ജില്ലയില്‍ എത്തുന്നതും ഗതാഗത തടസത്തിനു കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: