പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വീടു സംബന്ധമായ എല്ലാ കാര്യങ്ങളിലും പുരോഗതിയുണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷന് ലഭിക്കും. ഷെയറുകളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ഉന്നതരായ വ്യക്തികളില്‍ നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീ ജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
കലാരംഗങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും നന്നായി ശോഭിക്കും. രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വക്കീലന്മാര്, അധ്യാപകര്‍ ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രകള്‍ നടത്തും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ വ്യാകുലപ്പെടും. പരസ്യം മുഖേന ആദായം ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. ജോലിയില്‍ തടസ്സങ്ങള്‍ വന്നുചേരും. ഭര്‍ത്താവിന്റെ ജോലിക്ക് ചില പ്രശ്നങ്ങള്‍ നേരിട്ടേക്കാം.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പുതിയ ചില സ്നേഹബന്ധങ്ങള്‍ വന്നുചേരും. ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ വന്നുചേരും. തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടും. സ്വയംകൃതാനര്‍ത്ഥത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും. വിദേശയാത്രയ്ക്കുള്ള സാധ്യതയുണ്ട്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഭൂമിയില്‍ ക്രയവിക്രയം നടത്തിയെന്നു വരും. വ്യവസായങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും, ദൂരയാത്രകള് സുഖകരമായി ഭവിക്കും. പിതാവിന് സാമ്പത്തികനിലയും പേരും പെരുമയും വര്‍ധിക്കും. പുതിയ വ്യാപാരം തുടങ്ങാന്‍ പറ്റിയ സമയമല്ല.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പലവിധ സുഖഭോഗങ്ങളനുഭവിക്കും. ഏജന്‍സികള്‍, പരസ്യങ്ങള്‍ തുടങ്ങിയവ മുഖേന വരുമാനമുണ്ടാകും. സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുണ്ടാകും. വാഹനങ്ങള്‍, ഭൂമി എന്നിവ കൈവശം വന്നുചേരും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായമുണ്ടാകും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ശാരീരിക സുഖം കുറയും. കുടുംബത്തില്‍ മൊത്തത്തില്‍ അസുഖം കാരണം മനസ്സ് വ്യാകുലപ്പെടും. ഭൂമിയിലെ ക്രയവിക്രയത്തിലൂടെ വരുമാനം വര്‍ധിക്കും. കര്‍മരംഗം ഗുണകരമാണ്. ഏറ്റെടുത്ത പ്രവൃത്തികള്‍ എല്ലാം തന്നെ വിജയത്തില്‍ എത്തിക്കുന്നതാണ്. സംഗീതജ്ഞര്‍ക്ക് വളരെ നല്ല സമയമാണ്.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ബിസിനസില്‍ ചില പ്രയാസങ്ങള്‍ അനുഭവപ്പെടും. കൈവശമുള്ള സ്വത്തുക്കളും വീടും നഷ്ടപ്പെടാനിടയുണ്ട്. മറ്റുള്ളവരുടെ വഞ്ചനയില്‍ അകപ്പെടും. രക്ഷിതാക്കളുമായി അഭിപ്രായഭിന്നതയുണ്ടാകും. വായ്പകള്‍ എളുപ്പത്തില്‍ കൈവശം വന്നുചേരില്ല. സഹപ്രവര്‍ത്തകരുമായി രമ്യതയില്‍ വര്‍ത്തിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വാഹനാപകടത്തില്‍ പരിക്കേല്‍ക്കാനും ആശുപത്രിവാസത്തിനും യോഗമുണ്ട്. കരള്‍സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കും. പ്രായം കുറഞ്ഞവര്‍ക്കും വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും. വിദേശത്തുള്ള ജോലിക്ക് പ്രയാസമനുഭവപ്പെടും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
മുന്‍പ് ചെയ്തുവച്ച കാര്യങ്ങളില്‍നിന്ന് ആദായം ലഭിക്കും. ക്ഷേത്രഭാരവാഹികള്‍ക്ക് ദൈവകോപം വരാനിടയുണ്ട്. കര്‍മങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുക്കും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കാനിടയുണ്ട്. ഭൂമി വില്‍പ്പനയിലും ഓഹരിയിലും വന്‍ നഷ്ടം വരാനിടയുണ്ട്.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സ്വജനങ്ങള്‍ക്കും കുടുംബത്തോട് ബന്ധപ്പെട്ടവര്‍ക്കും അഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസസ്ഥാപനത്തില്‍ ജോലികിട്ടാനും ജോലിയുള്ളവര്‍ക്ക് പ്രൊമോഷന് ലഭിക്കാനും സാധ്യതയുണ്ട്. മേലുദ്യാഗസ്ഥരില്നിന്ന് അനുകൂല നിലപാട് ഉണ്ടാകും. സഹകരണസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വ്യാപാരത്തെച്ചൊല്ലി സാമ്പത്തിക പ്രശ്നങ്ങള്‍ ഉദയം ചെയ്യും. യാത്രകളെക്കൊണ്ട് വേണ്ടത്ര ഗുണം ലഭിച്ചെന്നു വരില്ല. ബന്ധുസഹായമുണ്ടാകും. വീട് റിപ്പെയര്‍ ചെയ്യും. അവനവന്റെ പ്രതാപത്തിനും അന്തസ്സിനും യോജിക്കാത്ത പ്രവൃത്തിയില്‍ ചെന്നുപെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: