Categories: India

വ്യാജ മൊബൈല്‍ ഗെയിമിങ് ആപ് ഉടമ ആമിര്‍ഖാന്റെ ആറ് ഓഫീസുകളില്‍ റെയ്ഡ് : ഇഡി ഏഴ് കോടി രൂപ പിടിച്ചു

തട്ടിപ്പ് മൊബൈല്‍ ഗെയിമിങ്ങ് ആപായ ഇ-നഗ്ഗട് സിന്‍റെ ഉടമ ആമിര്‍ ഖാന്‍റെ കയ്യില്‍ നിന്നും റെയ്ഡില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏഴ് കോടി രൂപ പിടിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് ഏഴ് കോടി രൂപ പിടിച്ചത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: തട്ടിപ്പ് മൊബൈല്‍ ഗെയിമിങ്ങ് ആപായ ഇ-നഗ്ഗട് സിന്റെ ഉടമ ആമിര്‍ ഖാന്റെ ആറ് ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍  എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏഴ് കോടി രൂപ പിടിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് ഏഴ് കോടി രൂപ പിടിച്ചത്.  

ആമിര്‍ ഖാന്റെ ഉടമസ്ഥതയിലുള്ള കപട മൊബൈല്‍ ഗെയിമിങ് ആപായ ഇ-നഗട്സിന്റെ ആറ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിങ്ങ് ആപുകളുമായി ഇ-നഗട്സിനും ആമിര്‍ഖാനും ബന്ധമുണ്ടോ എന്ന കാര്യവും ഇഡി പരിശോധിക്കുന്നു.  

മാത്രമല്ല, ചൈനയില്‍ നിന്നും ആളുകള്‍ക്ക് വായ്‌പ നല്‍കുന്ന വ്യാജ ആപുകളെയും കണ്ടെത്താന്‍ ഇഡി ശ്രമിക്കുന്നുണ്ട്. ഇത്തരം ആപുകള്‍ മൂലം വായ്‌പ എടുത്ത പലരും ആത്മഹത്യ ചെയ്യുന്ന സാഹചര്യമുള്ളതിനാലാണ് ഇത്. ഓണ്‍ലൈന്‍ വായ്‌പ തട്ടിപ്പ് തടയാന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള യോഗം ചര്‍ച്ച ചെയ്തിരുന്നു.  

Recent Posts