ലണ്ടന്‍: ബ്രിട്ടന്റെ രാജാവായി എലിസബത്ത് രാജ്ഞിയുടെ മകന് ചാള്‍സ് മൂന്നാമന് അധികാരമേറ്റു. ബ്രിട്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍വച്ചായിരുന്നു ചടങ്ങുകള്‍. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ അക്സഷന് കൗണ്‍സിലാണ് പ്രിന്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്.
സ്കോട്ട്ലന്‍ഡിലെ ബെല്‍മോര്‍ കൊട്ടാരത്തില്‍വച്ച് സെപ്തംബര്‍ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. കിരീടധാരണത്തിന്റെ 70ാം വര്‍ഷത്തിലാണ് രാജ്ഞിയുടെ അന്ത്യം.രാജ്ഞിയുടെ മരണത്തിന് പിന്നാലെ ചാള്‍സ് മൂന്നാമന് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.
ജനങ്ങളെ സേവിക്കാനായി ജീവിതം മാറ്റിവച്ചയാളായിരുന്നു മാതാവ് എലിസബത്ത് രാജ്ഞിയെന്നും സ്വന്തം കടമകള്‍ നിര്‍വഹിക്കാനായി അവര്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചിരുന്നുവെന്നുമായിരുന്നു അദ്ദേഹം അനുസ്മരിച്ചത്. കുടുംബത്തോടും രാജ്യത്തോടുമുള്ള സ്നേഹവും ആദരവും തന്നെ പഠിപ്പിച്ചത് തന്റെ പ്രിയപ്പെട്ട അമ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷേക്സ്പിയര് നാടകമായ ഹാമ്ലെറ്റിലെ വരികള്‍ സ്ഥാനാരോഹണ ചടങ്ങില്‍ ചാള്‍സ് മൂന്നാമന് ഉദ്ധരിച്ചു. ഭാവിയിലേക്ക് നന്മയുടെ മാലാഖമാര്‍ വഴികാട്ടും. രാജ്യത്തിന്റെ അന്തസ്സും ഭരണഘടനാ തത്വങ്ങളും അനുസരിച്ച് ദൈവം അനുവദിക്കുന്ന കാലത്തോളം ചുമതലകള്‍ നിറവേറ്റുമെന്നും ചാള്‍സ് മൂന്നാമന് പറഞ്ഞു.
ബ്രിട്ടനില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവെന്ന പ്രത്യേകതയും എഴുപത്തിമൂന്നുകാരനായ ചാള്‍സിനുണ്ട്.രാജാവിന്റെ സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകള്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തിന്റെ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. എലിബസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകള്‍ 19ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: