കൊച്ചി: എറണാകുളം കലുര്‍ നഗരമധ്യത്തില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി. തമ്മനം സ്വദേശിയായ സജുന്‍ സഹീര്‍(28) ആണ് കൊല്ലപ്പെട്ടത്. പ്രതി കിരണ്‍ ആന്‍റണിയെ പോലീസ് പിടികൂടി. അടിപിടിയില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.
കലൂര്‍ ജേണലിസ്റ്റ് കോളനിക്ക് സമീപത്ത് വച്ചാണ് സജുന് കുത്തേറ്റത്. കുത്തേറ്റ ഇയാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ കൊച്ചിയില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതില്‍ നാല് കൊലയ്‌ക്കും പിന്നില്‍ ലഹരിക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.
ശക്തമായ പരിശോധനകൾ ഉണ്ടായിട്ടും സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് പോലീസിനെയും വെട്ടിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: