കോഴിക്കോട്: വളയം ഒപി മുക്കില്‍ സ്റ്റീല്‍ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബേറ് ഉണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ബോംബിന്റെ തീവ്രത അളന്നതാണോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് വിദഗ്ധര്‍ ഇന്ന് സ്ഥലത്തെത്തും. അതിനിടെ, നൊച്ചാട് സി.പി.എം പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ബ്രാഞ്ച് കമ്മിറ്റി അംഗം മാരാർ കണ്ടി സുൽഫിയുടെ വീടിനുനേരെയായിരുന്നു ആക്രമണം.
പോർച്ചിലുണ്ടായിരുന്ന കാർ കത്തിക്കാൻ ശ്രമം നടന്നു. തീയാളുന്നത് കണ്ടയുടനെ വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. പേരാമ്പ്ര പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: