ന്യൂദല്‍ഹി: രാജ്പഥ് ഇന്ന് മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടും. ഇന്ത്യാഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്യും. വൈകീട്ട് ഏഴ് മണിക്കാണ് ചടങ്ങ്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കര്‍ത്തവ്യ പഥ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂ പുതുക്കി പണിതത്. പൊതുജനങ്ങള്‍ക്കായി കാല്‍നടപാത, ശുചിമുറികള്‍ അടക്കം കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇതുവരെ രാജ്പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് പുനര്‍ നാമകരണം ചെയ്യാന്‍ എന്‍ഡിഎംസി ഔദ്യോഗികമായി തീരുമാനമെടുത്തത്. ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നാണ് പുനര്‍ നാമകരണം സംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. നേതാജി പ്രതിമ മുതല്‍ രാഷ്‌ട്രപതി ഭവന്‍ വരെയുള്ള പാതയും സമീപത്തെ പുല്‍ത്തകിടിയും ഉള്‍പ്പെടെയാണ് ഇനി കര്‍ത്തവ്യപഥ് എന്നറിയിപ്പെടുക.
608 കോടി രൂപ ചിലവഴിച്ച ഇന്ത്യ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങള്‍ മോടിപിടിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഇരുവശത്തമുള്ള കനാലുകളെ നടപ്പാതയുമായി ബന്ധിപ്പിച്ചുകൊണ്ട് പാലങ്ങളും വശങ്ങളില്‍ മനോഹരമായ പുല്‍മൈതാനവും ഒരുങ്ങി കഴിഞ്ഞു.പുല്‍മൈതാനങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനവുമുണ്ട്. രുവശങ്ങളിലായി ഉള്ള രണ്ട് കനാലുകള്‍ക്ക് മുകളിലായി 16 പാലങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിന് മുന്നോടിയായി ദല്‍ഹിനഗരത്തില്‍ ആറ് മണി മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: