ഗാന്ധിനഗര്‍(കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടി ഡോക്ടറുടെയും, നഴ്സിന്റെയും അനാസ്ഥയില്‍ ശ്വാസം കിട്ടാതെ രോഗി മരിച്ചു. ഇടുക്കി പൈനാവ് കുഴങ്കരയില്‍ തങ്കച്ചന് (67) ആണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ മരിച്ചത്. മെഡിസിന് വിഭാഗം വാര്‍ഡില്‍ ശ്വാസതടസ്സവും അനുബന്ധ രോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു തങ്കച്ചന്. രാത്രി എട്ടുമണിയോടെ ഓക്സിജന്‍ നല്‍കിയിരുന്ന മാസ്കിന്റെ ട്യൂബ് ഊരിപ്പോയിരുന്നു.
ഇക്കാര്യം മകന് അജേഷ് (29) ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അറിയിച്ചു. ഇത് തന്റെ ജോലിയല്ലെന്ന് പറഞ്ഞ് ഇവര്‍ പോയി. പിന്നീട് മറ്റൊരു നഴ്സിനോടും ഇക്കാര്യം പറഞ്ഞു. ഡോക്ടറെ അറിയിക്കാമെന്ന് പറഞ്ഞ് ആ നഴ്സും പോയി. അരമണിക്കൂര്‍ കഴിഞ്ഞ് ഒരു ജൂനിയര്‍ വനിതാ ഡോക്ടര്‍ മാസ്ക് ഘടിപ്പിക്കാന്‍ എത്തിയെങ്കിലും അപ്പോഴേക്കും തങ്കച്ചന് മരിച്ചു.
ചികിത്സാ പിഴവ് ആരോപിച്ച് വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ അസഭ്യം പറയുകയും, അജേഷ് വാര്‍ഡില്‍ കിടന്ന പ്ലാസ്റ്റിക് സ്റ്റ്യൂള്കൊണ്ട് ഡോക്ടറെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പറയുന്നു. തുടര്‍ന്ന് ആശുപത്രി എയ്ഡ്പോസ്റ്റിലെ പോലീസെത്തി അജേഷിനെ കസ്റ്റഡിയിലെടുത്തു. ഡോക്ടറുടെ പരാതിയെതുടര്‍ന്ന് അജേഷിനെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റുചെയ്തു. തുടര്‍ന്ന് തങ്കച്ചന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരാതി ഇല്ലെന്ന് ബന്ധുക്കളില്‍ നിന്ന് ആശുപത്രി അധികൃതര്‍ എഴുതി വാങ്ങിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് മൃതദേഹം വിട്ടുകൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: