പാപ്പന്റെ വന്‍ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമയായ ‘മേ ഹൂം മൂസ’യുടെ പുതിയ ടീസര്‍ പുറത്ത്. സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ്, സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മേ ഹും മൂസ’.
തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലായിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. മൂസ എന്ന വ്യക്തിയെ തേടി സുരേഷ് ഗോപിയുടെ മൂസ നടത്തുന്ന അന്വേഷണമാണ് ടീസറിലുള്ളത്. നടന്റെ വ്യത്യസ്തമായ കഥാപാത്രമാകുമിത് എന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്.
സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിംകുമാര്‍, ഹരീഷ് കണാരന്, മേജര്‍ രവി, മിഥുന് രമേഷ്, ശശാങ്കന് മയ്യനാട്,കണ്ണന് സാഗര്‍,ശരണ്‍,അശ്വനി,ജിജിന,സ്രിന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ദല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടം വരെയുള്ള കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: