കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിയ്ക്ക് കടലില്‍വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീന്‍പിടുത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുന്നതിനിടെയാണ് വെടിയേറ്റത്.
ഫോര്‍ട്ട് കൊച്ചി നേവി ക്വാര്‍ട്ടേഴ്സിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. സെബാസ്റ്റ്യന്റെ ചെവിക്കാണ് വെടിയേറ്റത്. ഇയാളെ മട്ടാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. നേവി ഉദ്യോഗസ്ഥര്‍ ഫയറിങ്ങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വെടിയുണ്ടയാണ് ബോട്ടില്‍ നിന്ന് കിട്ടിയത്. അതുകൊണ്ട് നേവി ഉദ്യോഗസ്ഥര്‍ അവിടെ ഫയറിങ്ങ് പരിശീലനം നടത്തിയിരുന്നതായും പോലീസ് സംശയിക്കുന്നു. കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നേവി ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ ഇത് മുന്‍കൂട്ടി അറിയിക്കണമെന്നും, ഇത് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മത്സത്തൊഴിലാളി ഐക്യവേദി പ്രസിഡന്റെ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: