ഇസ്ലാമബാദ്: കനത്ത മഴയില്‍ പൗരാണിക സ്ഥാനമായ മോഹന്ജോദാരോ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ലോക പൈതൃക പട്ടികയില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരുമെന്ന വാര്‍ത്തകളും പുറത്തു വരുന്നു. കനത്ത മഴയില്‍ മോഹന്‍ജൊദാരോ ഉള്‍പ്പെടുന്ന ഡികെ പ്രദേശം, മുനീര്‍ പ്രദേശം, സ്തൂപങ്ങള്‍, ഗ്രേറ്റ് ബാത്ത്, പാരിസ് പടികള്‍ എന്നിവയ്ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചതായി പുരാവസ്തു വകുപ്പ് അറിയിച്ചു.
മോഹന്‍ജൊദാരോയുടെ സാംസ്കാരിക ബിംബങ്ങള്‍ സംരക്ഷിക്കാന്‍ പാകിസ്ഥാന് സര്‍ക്കാര്‍ ശ്രമിക്കാത്തതിനാലാണ് പൈതൃകപട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. കടുത്ത പ്രതിസന്ധിയാണ് മോഹന്‍ജൊദാരോ നേരിടുന്നത്. മാസങ്ങളായി പെയ്യുന്ന മഴയില്‍ ഭൂരിഭാഗം ഭാഗങ്ങളും തകര്‍ന്നു. മോഹന്‍ജൊദാരോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്.
മതിലുകളും മറ്റു പല നിര്‍മ്മിതികളും പൊളിഞ്ഞു വീണു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മോഹന്‍ജൊദാരോയുടെ നിരവധി ഭാഗങ്ങള്‍ നശിച്ചതായി കണ്ടെത്തി. സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണ് മോഹന്‍ജൊദാരോ. 1980ലാണ് യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: