ന്യൂദല്‍ഹി: മനീഷ് സിസോദിയ നുണ പ്രചരിപ്പിച്ച് സിബിഐയെ തോല്പിക്കാന് നോക്കുകയാണെന്ന് സിബി ഐ ഉദ്യോഗസ്ഥര്‍. ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ ആംആദ്മി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ ചെലുത്തിയ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് സിബി ഐ ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തതെന്ന് മനീഷ് സിസോദിയ ആരോപിച്ചിരുന്നു. ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ ആരെയും സിബി ഐ കുറ്റവിമുക്തരാക്കിയിട്ടില്ലെന്ന് വ്യക്തമായ സൂചനയും സിബി ഐ ഉദ്യോഗസ്ഥര്‍ നല്കുന്നു.
എന്നാല്‍ ഈ ആത്മഹത്യ ചെയ്ത സിബി ഐ ഉദ്യോഗസ്ഥന് മനീഷ് സിസോദിയയുടെ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്നും സിബി ഐ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സിബിഐ പരസ്യപ്രസ്താവന നടത്തിയതായി എ എന്‍ ഐ വാര്‍ത്താ ഏജന്‍സി ട്വീറ്റില്‍ കുറിച്ചു.
ഈയിടെ മരിച്ച സിബി ഐ ഉദ്യോഗസ്ഥന് ജിതേന്ദ്ര കുമാറിന് ദല്‍ഹി സര്‍ക്കാരിന്റെ ബാര്‍ അഴിമതി ക്കേസന്വേഷണവുമായി യാതൊരു ബന്ധവുമില്ലെന്ന് സിബിഐ നേരിട്ട് വ്യക്തമാക്കിയതായാണ് എഎന്‍ഐയുടെ ട്വീറ്റ്. ആം ആദ്മി പാര്‍ട്ടി സിബി ഐയ്ക്കെതിരെ പല കള്ളങ്ങളും പ്രചരിപ്പിക്കുകയാണ്. അറസ്റ്റില്‍ നിന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ രക്ഷിയ്ക്കുകയാണ് ലക്ഷ്യം. എന്നാല്‍ ബാര്‍ ലൈസന്‍സ് വിതരണം ചെയ്യുന്നതില്‍ കോടികളുടെ അഴിമതി നടന്നുവെന്നത് വാസ്തവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: