ലണ്ടന്‍: ഇന്ത്യന്‍ വംശജന് ഋഷി സുനാക്കിനെ പിന്തള്ളി ബ്രീട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലേക്ക്. 20,000 വോട്ടിനായിരുന്നു ലിസ് ട്രസ് റിഷി സുനാകിനെ തോല്‍പ്പിച്ചത്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം.ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് തിരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്.
ഋഷി സുനകും ലിസ് ട്രസുമായിരുന്നു അവസാന ഘട്ടത്തില്‍ മത്സരത്തിലുണ്ടായിരുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും തമ്മില്‍ നടന്നത്. ടോറി എംപിമാരുടെ അഞ്ച് റൗണ്ട് വോട്ടെടുപ്പിലും ഋഷി സുനക് മുന്നിട്ടുനിന്നെങ്കിലും പാര്‍ട്ടി അംഗങ്ങളുടെ വോട്ടെടുപ്പില്‍ ലിസ് ട്രസിന് മൂന്‍തൂക്കം ലഭിക്കുകയായിരുന്നു. ലിസ് ട്രസ് 81,326 വോട്ടും ഋഷി സുനക് 60,399 വോട്ടുകളുമാണ് നേടിയത്.
രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.മാരുടെ പിന്തുണ മുന്‍ ധനമന്ത്രിയായ ഋഷി സുനാക്കിനായിരുന്നു. എന്നാല്‍ അവസാവ ഘട്ടം ലിസ് ട്രസ് വിജയിക്കുകയായിരുന്നു. മാര്‍ഗരറ്റ് താച്ചെ, തേരേസ മേ എന്നിവര്‍ക്ക് ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ വനിതയാണ് ലിസ് ട്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: