തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയെന്ന് യൂണിയൻ നേതാക്കൾ. രണ്ട് മാസത്തെ ശമ്പളം നാളെ തന്നെ നല്‍കുമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി യൂണിയനുകള്‍ അറിയിച്ചു.
ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് നാളെ നല്‍കുക. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്കാന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വിജയമാണെന്ന് സി ഐ ടി യു അറിയിച്ചു. അതേസമയം, ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുകയെന്നത് ശ്രമകരമായ ദൗത്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടുത്തമാസം മുതല്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് ആറ് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്യൂട്ടി നടപ്പാക്കുക.
എന്നാൽ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഗതാഗത മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിഐടിയു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: