മുംബൈ: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈ അന്ധേരി സ്വദേശിനി വന്‍ഷിത റാത്തോഡി(15)നെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സന്തോഷ് മാക്വാന(21), കൂട്ടാളി വിശാല്‍ അന്‍ഭാവനെ എന്നിവരെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതികളെ ഗുജറാത്തില്‍നിന്നാണ് പിടികൂടിയത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ സന്തോഷിനെ മുന്‍പ് മര്‍ദിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
ആഗസ്ത് 25നാണ് അന്ധേരിയിലെ സ്കൂള്‍ വിദ്യാര്‍ഥിനിയായ വന്‍ഷിതയെ കാണാതായത്. പിറ്റേന്ന് പാല്‍ഘറില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയ്ക്ക് സമീപം സ്യൂട്ട്കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തുണിയില്‍ പൊതിഞ്ഞനിലയിലാണ് സ്യൂട്ട്കേസില്‍ ഒളിപ്പിച്ചിരുന്നത്. സ്കൂള്‍ യൂണിഫോമും സ്യൂട്ട്കേസിലുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിലെ വന്‍ഷിതയുടെ സുഹൃത്തായ സന്തോഷിനെ പോലീസ് ആദ്യഘട്ടത്തില്‍തന്നെ സംശയിച്ചിരുന്നു. ഇയാളും സുഹൃത്തും സ്യൂട്ട്കേസുമായി പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
വന്‍ഷിതയും കാറ്ററിങ് സ്ഥാപനത്തിലെ തൊഴിലാളിയായ സന്തോഷും എട്ടുമാസം മുമ്പ് സാമൂഹ്യമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞമാസം സന്തോഷിനൊപ്പം വന്‍ഷിതയെ ബന്ധുക്കള്‍ ഒരിടത്തുവെച്ച് കണ്ടിരുന്നു. തുടര്‍ന്ന് സന്തോഷുമായി ഒരു ബന്ധവും പാടില്ലെന്ന് വന്‍ഷിതയ്ക്ക് ബന്ധുക്കള്‍ മുന്നറിയിപ്പ് നല്കി. സന്തോഷിനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷവും ഇരുവരും തമ്മില്‍ കാണുന്നതും സംസാരിക്കുന്നതും തുടര്‍ന്നു.
ആഗസ്ത് 25ന് വന്‍ഷിതയെ ഉച്ചയ്ക്ക് മുമ്പ് സന്തോഷ് സ്കൂളില്‍ നിന്നു കൂട്ടിക്കൊണ്ടു പോയി. സ്കൂള്‍ യൂണിഫോം മാറ്റി മറ്റു വസ്ത്രങ്ങള്‍ ധരിച്ചാണ് പോയത്. വന്‍ഷിതയെ ജുഹുവിലെ ഒരു കുടിലില്‍ എത്തിച്ച് കുത്തിക്കൊല്ലുകയായിരുന്നു. സന്തോഷിന്റെ സുഹൃത്ത് വിശാലും ഇവിടെയുണ്ടായിരുന്നു.
മൃതദേഹം വലിയ സ്യൂട്ട്കേസിലാക്കി ഇരുവരും അന്ധേരിയില്‍നിന്ന് നായ്ഗാവിലേക്ക് ട്രെയിന്‍ കയറി. റോഡരികില്‍ ഈ സ്യൂട്ട്കേസ് ഉപേക്ഷിച്ചു. പുതിയ വസ്ത്രങ്ങള്‍ ധരിച്ച് വിരാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ട്രെയിനില്‍ യാത്രതിരിച്ചു. ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റാണ് സന്തോഷ് യാത്രചെലവിനുള്ള പണം കണ്ടെത്തിയത്. രണ്ടുപേരുടെയും മൊബൈല്‍ഫോണുകള്‍ സ്വിച്ചോഫ് ചെയ്തിരുന്നു. കശ്മീരില്‍നിന്ന് ഇരുവരും ഗുജറാത്തിലെത്തി. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെയും ചിത്രങ്ങള്‍ മഹാരാഷ്ട്ര പോലീസ് പുറത്തുവിട്ടിരുന്നു. ഇകില്‍ നിന്നാണ് പോലീസിന് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: