ദുബായ്: ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ ഷിപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന് ജയം. 183 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു
നാലാമത്തെ ഓവറില്‍ ഇന്ത്യക്ക് ആദ്യവിക്കറ്റ് കിട്ടി. ബാബര്‍ അസം (14)രവി ബിസ്നോളിന്റെ പന്തില്‍ രോഹിത് ശര്‍മ്മയുടെ കൈകളില്‍. 9-ാം ഓവറില്‍ ഫക്തര്‍ സമാനും പുറത്തായി (15). പിന്നീട് മുഹമ്മദ് റിസ്വാനും മുഹമ്മദ് സവാസ് അടിച്ചു തകര്‍ത്തതോടെ പാക്കിസ്ഥാന് വിജയം മണത്തു. തുടര്‍ന്നുള്ള ഓവറുകളില്‍ ശരാശരി 10 നു മുകളില്‍ റണ്‍സ് വീതം ഇരുവരും അടിച്ചുകൂട്ടി.
16-ാം ഓവറില്‍ ഭുവനേശ്വറിന്റെ പന്തില്‍ ദീപക് ഹൂണ്ട പിടിച്ച് മുഹമ്മദ് നവാസ് പിറത്തായതോടെ ഇന്ത്യ തിരിച്ചുവന്നു. 17-ാം ഒാവറില്‍ റിസ് വാനും പുറത്ത്. ഹാര്‍ദ്ദിക് പാണ്ഡ്്യയെ ഉയര്‍ത്തി അടിക്കാനുള്ള സ്രമം സുര്യകുമാര്‍ യാദവിന്റെ കൈകളില്‍. 51 പന്തില്‍ 71 റണ്‍സ് എടുത്താണ് റിസ്വാന് പുറത്തായത്.
ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം അര്‍ധശതകം തികച്ച വിരാടിന്റെ (44 പന്തില്‍ 60) മികവിലാണ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍ കണ്ടെത്താനായത്.. ഇരുപതോവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 32ാം അര്‍ധശതകം നേടിയ വിരാട് അര്‍ധശതകങ്ങളില്‍ രോഹിത് ശര്‍മയെ മറികടന്നു. .
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (16 പന്തില്‍ 28)) കെ.എല്‍. രാഹുലും (20 പന്തില്‍ 28)) മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേ ഓവറില്‍ രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും ചേര്‍ന്ന് 62 റണ്‍സെടുത്തു.
എന്നാല്‍, അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് തിരിച്ചടിയായി. സൂര്യകുമാര്‍ യദാവ് (13), ഋഷഭ് പന്ത് (14), ദീപക് ഹൂഡ (16) എന്നിവരും രണ്ടക്കം കണ്ടു. 14 എക്സ്ട്രാ റണ്ണുകളും ഇന്ത്യക്ക്. അവസാന രണ്ട് പന്തില്‍ ബൗണ്ടറി നേടിയ രവി ബിഷ്ണോയ് ഇന്ത്യയെ 180 കടത്തി. പാകിസ്ഥാനായി ഷദബ് ഖാന് രണ്ടും നസീം ഷാ, മുഹമ്മദ് ഹസ്നൈന്, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: