ന്യൂദല്‍ഹി: ദല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ ഹല്ലാബോല്‍ റാലിയില്‍ നാക്കുപിഴ വരുത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് ട്വിറ്ററില്‍ ആറാട്ട്. ഗോതമ്പ് മാവിനെക്കുറിച്ച് പറയുമ്പോഴായിരുന്നു വന്‍ അബദ്ധം വരുത്തിയത്. “മുന്‍പ് ആട്ടമാവിന് ലിറ്ററിന് 22 രൂപയാണെങ്കില്‍ ഇന്ന് ലിറ്ററിന് 40 രൂപയാണ്. “- ഇതായിരുന്നു രാഹുല്‍ വരുത്തിയ പിഴവ്. അമ്പതു വയസ്സായെങ്കില്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിച്ചാലേ ആട്ടമാവ് ലിറ്ററിലല്ല, ഗ്രാമിലോ കിലോഗ്രാമിലോ ആണ് വാങ്ങാന്‍ കഴിയുക എന്ന് അറിയാന്‍ പറ്റൂ എന്നതാണ് രാഹുലിന് നേരെ ഉയര്‍ന്ന ഒരു ട്രോള്‍.
വാസ്തവത്തില്‍ പ്രസംഗം എഴുതിക്കൊടുത്ത ആള് വരുത്തിയ പിഴവാണെന്നും പറയപ്പെടുന്നു. എഴുതിതയ്യാറാക്കിയ പ്രസംഗത്തിലും കിലോ എന്നതിന് പകരം ലിറ്റര്‍ എന്നായിരുന്നു പരാമര്‍ശിച്ചിരുന്നത്.
രാഹുല്‍ഗാന്ധി കടയില്‍ ആട്ടമാവ് വാങ്ങുന്നതിന്റെ മീമുകളാണ് പിന്നെ ട്വിറ്ററില്‍ നിറഞ്ഞത്. ഒരു വീഡിയോ ഇങ്ങിനെയാണ്: “ഒരു കിലോ ആട്ട താ ചേട്ടാ എന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. അതിന് കടക്കാരന് പറയുന്നത് ആട്ടമാവ് കിലോയിലേ വാങ്ങാന്‍ പറ്റൂ എന്നാണ്. “
ആട്ടമാവ് വാങ്ങാന്‍ കുടവും കാനുകളുമായി കടയില്‍ ക്യൂനില്ക്കുന്ന കോണ്ഗ്രസുമാരുടെ ചിത്രവും ചിലര്‍ പങ്കുവെച്ചിരിക്കുന്നു.
സോണിയാഗാന്ധിയെപ്പോലെ ഒരു അമ്മ രാഹുല്‍ ഗാന്ധിയെ പഠിപ്പിക്കുന്ന ചിത്രമുണ്ട്:
“മോനെ, ആട്ട വാങ്ങുമ്പോള്‍ കുപ്പിയില്‍ ലിറ്റര്‍ കണക്കിനാണ് വാങ്ങുക”- എന്ന് പറഞ്ഞുകൊടുക്കുന്ന അമ്മയെയാണ് കാണിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: