തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അപലപിച്ചു. അക്രമികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിക്കെതിരെ ഉള്‍പ്പെടെ നടത്തിയ അതിക്രമങ്ങളില്‍ നാലുദിവസത്തിനുശേഷവും നടപടി സ്വീകരിക്കുന്നതില്‍ പോലീസ് കാണിക്കുന്ന നിഷ്ക്രിയത്വം അംഗീകരിക്കാനാവില്ല.
ആശുപത്രി ജീവനക്കാര്‍ക്ക് സംരക്ഷണം നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെടുന്നു. ആശുപത്രികളെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: