കൊച്ചി: കുട്ടികള്‍ക്കുള്ള ഓണസമ്മാനമായി ബാലസാഹിതീ പ്രകാശന് ഒരുക്കിയ ‘പുസ്തകപ്പെട്ടി ‘യുടെ വിതരണ ഉദ്ഘാടനം നടന്നു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ ബാലപ്രതിഭകളായ കൃഷ്ണനുണ്ണി രഞ്ജിത്തിനും ദേവേഷ് എം.കൃഷ്ണയ്ക്കും പുസ്തകപ്പെട്ടി നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.പൊതുകാര്യദര്‍ശി കെ എന്‍ സജി കുമാര്‍ സന്നിഹിതമായിരുന്നു.
മനേക ഗാന്ധി, എസ് അനന്ത നാരായണന്, സ്വാമി നന്ദാത്മജാനന്ദ, ബി സന്ധ്യ ഐപിഎസ്, ഡോ ഗോപി പുതുക്കാട്, പി പി ശ്രീധരനുണ്ണി, വേണു വാരിയത്ത്, വെണ്ണല മോഹനന്, മണി കെ ചെന്താപ്പൂര്, മാത്യു അവന്തി എന്നിവരുടെ രചനകളാണ് പുസ്തകപ്പെട്ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 750 രൂപ മുഖവിലയുള്ള 10 പുസ്തകങ്ങള്‍ 500 രൂപയ്ക്കാണ് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: