തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ദേവും വിവാഹിതരായി. എകെജി സെന്ററില്‍ രാവിലെ 11 മണിയോടെയാണ് വിവാഹം നടന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, എം.വി. ഗോവിന്ദന്, മുഹമ്മദ് റിയാസ്, ബി. ശിവന്‍കുട്ടി ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
നേതാക്കള്‍ കൈമാറിയ മാല പരസ്പരം ചാര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ കുടുംബ സമേതമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം അതിഥികള്‍ക്ക് ചായസല്‍ക്കാരമാണ് ഏര്‍പ്പെടുത്തിയത്.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തില്‍ സ്നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു. വിവാഹം തിരുവനന്തപുരത്തുവെച്ച് ആയതിനാല്‍ കോഴിക്കോട് വിവാഹ സത്കാരവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: