തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് ദക്ഷിണേന്ത്യയോട് പ്രത്യേക സ്നേഹമുണ്ടെന്നും അതുകൊണ്ടാണ് 2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷം സാഗര്‍മാല പദ്ധതിയോടൊപ്പം തീരദേശ സംസ്ഥാനങ്ങളുടെ വികസനത്തിനായും വന്‍കിട തുറമുഖങ്ങളുടെ നവീകരണത്തിനും വിവിധ പദ്ധതികള്‍ നരേന്ദ്ര മോദി ആരംഭിച്ചതെന്നും അമിത് ഷാ. ഇതില്‍ 76,000 കോടി രൂപയുടെ 108 പദ്ധതികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 1,32,000 കോടി രൂപയുടെ 98 പദ്ധതികള്‍ പുരോഗമിക്കുകയാണ്. അങ്ങനെ തീരദേശ സംസ്ഥാനങ്ങള്‍ക്കായി 2,00,000 കോടിയാണ് സാഗര്‍മാലയുടെ കീഴില്‍ നടപ്പാക്കുന്നത്. 61 കോടി രൂപ ചെലവില്‍ തീരദേശ ജില്ലകളുടെ സമഗ്ര വികസനത്തിന് 7,737 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ അമിത് ഷാ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
നീല വിപ്ലവത്തിനായി പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പ്രവര്‍ത്തിക്കുന്നു. 2015 മുതല്‍ മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസന ഫണ്ട് പദ്ധതി പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, പുതുച്ചേരി, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ 4,206 കോടി രൂപ അനുവദിച്ചു. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമായി തുറമുഖങ്ങളുടെയും മത്സ്യബന്ധനത്തിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനായി 56 പദ്ധതികള്‍ക്ക് 2,711 കോടി രൂപ അനുവദിച്ചു.
9 തീരദേശ സംസ്ഥാനങ്ങളില്‍ 4 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 4 എണ്ണവും ദക്ഷിണ മേഖലാ കൗണ്‍സിലില്‍ അംഗങ്ങളാണ്. മൊത്തം 7,500 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശങ്ങളില്‍ 4,800 കിലോമീറ്റര്‍ തീരപ്രദേശവും ഈ സംസ്ഥാനങ്ങള്‍ക്ക് കീഴിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 12 പ്രധാന തുറമുഖങ്ങളില്‍ 7 പ്രധാന തുറമുഖങ്ങളും ഈ മേഖലയിലാണ്. ഇതോടെ, ഇപ്പോള്‍ ഇന്ത്യയിലെ ആകെയുള്ള 3,461 മത്സ്യബന്ധന ഗ്രാമങ്ങളില്‍ 1,763 മത്സ്യബന്ധന ഗ്രാമങ്ങളും ഈ മേഖലയിലാണ്, കൂടാതെ സമുദ്രോല്‍പ്പന്നങ്ങളുടെ വ്യാപാരവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനു വളരെയധികം സാധ്യതകളുമുണ്ട്.അമിത് ഷാ പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, തമിഴ്നാട് മുഖ്യന്ത്രി എം.കെ. സ്റ്റാലിന്, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര പ്രദേശ് ധനമന്ത്രി ബഗ്ഗ്റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ്, പുതുച്ചേരി ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടല്, ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്. ഗവര്‍ണര്‍ അഡ്മിറല്‍ ഡി.കെ. ജോഷി, കേന്ദ്ര സര്‍ക്കാരിലേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: