Categories: Literature

ഏകം

കവിത

Published by

വിജയന്‍കുത്തിയതോട്  

വേണ്ടപ്പെട്ടോര്‍ ഒരു ദിനം

വിട പറയുമ്പോള്‍

വീടിന്‍ തെക്കേമുറ്റത്ത്

ചിതയെരിയുമ്പോള്‍

ആളൊഴിയുമ്പോള്‍

കാത്തിരിക്കാന്‍പ്രിയപ്പെട്ടോര്‍

വരില്ലെന്ന സത്യം തിരിച്ചറിയുന്നു.

നെറ്റിയിലെ കുങ്കുമം മായുമ്പോള്‍

നേര്‍ത്ത തേങ്ങലായി

മനസ്സ് വിങ്ങുമ്പോള്‍

ഒറ്റപ്പെട്ട ജീവിതത്തെ

തിരിച്ച് പിടിക്കാന്‍ മനസ്സിനെ

പാകപ്പെടുത്തണം….

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: കവിത