മുകളില്പ്പരന്ന
വെള്ളമേഘങ്ങള്ക്കു കീഴെയൊരു
കരിമേഘം തെന്നിപ്പായുന്നു!
കാഴ്ചകണ്ട് മലര്ന്നുകിടക്കവേയെനിക്കൊരു
കുസൃതി തോന്നി.
കരിമേഘത്തെ കാളിദാസ സന്ദേശം
പേറിപ്പോകുന്നതായി സങ്കല്പ്പിച്ചു.
മേഘത്തിനുമേലെ കാളിദാസനിരിക്കുന്നതായും.
കാളിമയാര്‍ന്ന മേഘത്തില്‍
കാലുകളിരുവശവുമിട്ട്
ആനപ്പുറത്തെന്നപോലെ
കാളിദാസനിരിക്കുന്നു!
”കാളിമയുടെ ദാസനാമങ്ങെങ്ങനെ
കാളിമേഘത്തിന് മേളിലേറി?”
ഞാന്‍ ചോദിച്ചു.
”ദാസനായടുത്തുകൂടി
ഞാനിതിന്നുടമയായെന്റെ സുഹൃത്തേ.”
കവി പ്രതിവചിച്ചു.
കവിവചനത്തിന്റെയുള്ളറിഞ്ഞ്
ഞാനൊന്ന് ചിരിച്ചു.
കവി സ്നേഹാര്‍ദ്രനായി.
ഒരു മഴത്തുള്ളിയെന്റെ മുഖത്തിറ്റിച്ചു.
സ്നേഹം പെരുത്ത് പെരുത്ത്
കാളിമേഘമപ്പാടെ തണുത്ത്
എന്റെമേല്‍ നിറഞ്ഞു പെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: