Categories: Kerala

പച്ചയായ ആത്മവിമര്‍ശനവും ഏറ്റുപറച്ചിലും വിസ്മയ മോഹന്‍ലാലിന്റെ കവിതകളെ അത്യപൂര്‍വ്വമാക്കുന്നുവെന്ന് റോസ് മേരി

Published by

തിരുവനന്തപുരം:  പ്രേമത്തിന്റെ മയില്‍ച്ചിറകേറി ചിലപ്പോഴൊക്കെ പറക്കുമെങ്കിലും വിസ്മയ മോഹന്‍ലാല്‍ എന്ന കവയിത്രി ആ വികാരത്തില്‍ സ്വയം നഷ്ടപ്പെട്ടുപോകാന്‍ ഒരുക്കമല്ലല്ലാത്തവളാണെന്ന് വിസ്മയയുടെ കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ റോസ് മേരി പറയുന്നു. കമിതാവിലേക്ക് അണയാന്‍ വെമ്പുന്ന തിരയായ് സ്വയം  വിശേഷിപ്പിക്കുമെങ്കിലും കാമുകനോടുള്ള ഈ മമത തന്നെ എവിടെയാണ് കൊണ്ടുചെന്നെത്തിക്കുക എന്ന ആശങ്കയും വിസ്മയയ്‌ക്കുണ്ട്. ഇവിടെയാണ് വിസ്മയയുടെ പക്വതയാര്‍ന്ന  വ്യക്തിത്വം കാണാന്‍ സാധിക്കുക- ഒരേ സമയം കാഴ്ചക്കാരിയും കളിക്കാരിയും ആയി ജീവിതസന്ധികളെ കാണാന്‍ കഴിയുന്ന പക്വത വിസ്മയയിലുണ്ടെന്ന് റോസ് മേരി കണ്ടെത്തുന്നു. 

നടന്‍ മോഹന്‍ലാലിന്റെ മകള്‍ എന്ന മേല്‍വിലാസമില്ലാതെ തന്നെ, ഒരു കവയിത്രി എന്ന നിലയില്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്നവളാണ് വിസ്മയ മോഹന്‍ലാലെന്ന് സാഹിത്യകാരിയെന്നും റോസ് മേരി പറയുന്നു. ഈയിടെ വിസ്മയ മോഹന്‍ലാലിന്റെ “ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്” (Grains of Stardust) എന്ന ഇംഗ്ലീഷ് കവിതാസമാഹാരം മലയാളത്തിലേക്ക് ‘നക്ഷത്ര ധൂളികള്‍’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് റോസ് മേരിയാണ്.  

പച്ചയായ ആത്മവിമര്‍ശനവും സത്യസന്ധ്യമായ ഏറ്റുപറച്ചിലും വിസ്മയയുടെ കവിതകള്‍ക്ക് ആഴം നല്‍കുന്നുണ്ടെന്നും റോസ് മേരി പറയുന്നു. ചുറ്റുമുള്ള ലോകത്തിന്റെ ഹൃദയശൂന്യതയെ കൃത്യമായി തിരിച്ചറിയുന്ന കവിയിത്രി കൂടിയാണ് വിസ്മയ.  

വിഷാദഭാവം ലേശം പോലുമില്ലാതെ, സന്ദേഹങ്ങളെ നിഷേധാത്മക ഭാവത്തിലല്ലാതെ നോക്കിക്കാണുന്ന പക്വത വിസ്മയയ്‌ക്കുണ്ട്. ഇടയ്‌ക്കിടെ അവനവനോട് തന്നെ ‘ആരാണ് ഞാന്‍?’ എന്ന് ചോദിക്കുന്ന എഴുത്തുകാരി കൂടിയാണ് വിസ്മയ. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക