ലണ്ടന്‍: ഇന്ത്യന്‍ വംശജന് ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുമോ.. ബോറിസ് ജോണ്സന് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഋഷി സുനക്. മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമ്പോള്‍ ഭഹഗവത്ഗീത കയ്യില്‍ പിടിച്ചത് ലോക ശ്രദ്ധനേടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോപൂജ നടത്തിയത് ചിലര്‍ വിവാദമാക്കിയെങ്കിലും പാരമ്പര്യത്തിലും പൈതൃകത്തിലും ഉറച്ചു നില്ക്കുന്നതില് അഭിമാനിക്കുന്നു എന്നായിരുന്നു ഋഷിയുടെ നിലാപാട്
സമ്മര്‍ദം നിറയുന്ന സാഹചര്യങ്ങളില്‍ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുണ്ടെന്നും തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാറുണ്ടെന്നും ഋഷി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയേയും ഇന്ത്യയുടെ പാരമ്പര്യത്തെയും എപ്പോഴും മുറുകെ പിടിക്കുന്നയാളാണ് ഋഷി. തന്റെ പൈതൃകത്തെയും സംസ്കാരത്തെയും മൂല്യങ്ങളെയും കുറിച്ച് കുടുംബം എപ്പോഴും ഓര്‍മിപ്പിക്കാറുണ്ടെന്നും ഋഷി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജന്മാഷ്ടമി ദിനത്തില്‍ ലണ്ടനില്‍ സുനകും അഖ്ഥയും പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വര്‍ഷവും ദീപാവലി ആഘോഷിക്കുകയും തന്റെ ഔദ്യോഗിക വസതിയില്‍ ദീപങ്ങള്‍ തെളിയിക്കുകയും ചെയ്യാറണ്ട് സുനക്. ദീപാവലി ദിനം തന്നെ പ്രധാനമന്ത്രി പദത്തിലെത്തിയെന്നത്
നാണ്യപ്പെരുപ്പം തടയുമെന്നാണു സുനക് വാഗ്ദാനം ചെയ്യുന്നത്.ബോറിസ് ജോണ്സന് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഋഷി സുനക്.
കൊവിഡ് കാലത്ത് ബിസിനസുകാര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഋഷി അവതരിപ്പിച്ച പദ്ധതികള്‍ക്ക് ജനപിന്തുണ ലഭിച്ചിരുന്നു. പഞ്ചാബില്‍ നിന്നാണ് ഋഷിയുടെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്.
ഫാര്‍മസിസ്റ്റായ അമ്മയ്ക്കും നാഷ്ണല്‍ ഹെല്‍ത്ത് ജനറല്‍ പ്രാക്ടീഷ്ണറായ പിതാവിന്റെയും മകനായി യുകെയിലാണ് ഋഷി സുനാക്ക് ജനിച്ചത്
ഋഷിയുടെ അച്ഛന് കെനിയയില്‍ നിന്നും അമ്മ ടാന്‍സാനിയയില്‍ നിന്നും 1960 ലാണ് ആദ്യമായി ബ്രിട്ടനിലേക്ക് കുടിയേറി പാര്‍ക്കുന്നത്. ഋഷി ജനിച്ചതും വളര്‍ന്നതും ബ്രിട്ടന്റെ പൗരന് ആയിട്ടാണ്
ഓക്സ്ഫോര്‍ഡില്‍ നിന്നും സ്റ്റാന്‍ഫോര്‍ഡില്‍ നിന്നുമാണ് വിദ്യാഭ്യാസം. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെയാണ് ഋഷി വിവാഹം കഴിച്ചത്. കൃഷ്ണ, അനൗഷ്ക എന്നിവര്‍ മക്കളാണ്.
റിച്ച്മണ്ട് യോക്ക്ഷെയറില്‍ നിന്നും 2015ലാണ് ഋഷി ആദ്യമായി എംപി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അണികള്‍ക്കിടയില്‍ ഋഷി അതിവേഗം സ്വീകാര്യനായി. കൂടാതെ ‘ബ്രെക്സിറ്റി’നെ പിന്തുണയ്ക്കുകയും ചെയ്തു. ബോറിസ് ജോണ്സണ് യൂറോപ്യന്‍ യൂണിയന് വിടുക എന്ന പ്രാചരാണത്തിനിടെ അദ്ദേഹത്തെ പിന്തുണച്ച വ്യക്തികളില്‍ ഒരാളായിരുന്നു ഋഷി സുനാക്ക്.
ഇന്ത്യന്‍ വംശജന് മാത്രമല്ല ഇന്ത്യയുടെ മരുമകന് കൂടെയാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷിത മൂത്തിയുടെ ഭര്‍ത്താവാണ് അദ്ദേഹം.. യുഎസിലെ സ്റ്റാന്‍ഫഡ് ബിസിനസ് സ്കൂളില്‍ വച്ചാണ് ഋഷി അക്ഷതയെ പരിചയപ്പെടുന്നത്. ഇരുവരുടേയും സൗഹൃദം വൈകാതെ പ്രണയമായി. 2009ലായിരുന്നു വിവാഹം. ഇവരുടെ മക്കളുടെ പേരിലും കാണാം ഇന്ത്യന്‍ ടച്ച്. കൃഷ്ണ, അനൗഷ്ക. ഋഷിയുടെ രാഷ്ട്രീയപ്രവേശനത്തിന് ഉറച്ച പിന്തുണയുമായി ഭാര്യ അക്ഷതയും നാരായണ മൂര്‍ത്തിയും കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: