തിരുവനന്തപുരം: കോവളം ലീല റാവിസില്‍ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമാണ പങ്കെടുക്കുന്ന യോഗം ശനിയാഴ്ച രാവിലെ 10.30ക്ക് േഅമിത് ഷാ ഉദ്ഘാടനം ചെയ്യും.
നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് വിവാദമായിരുന്നു. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു .
സമ്മേളനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പിണറായി വിജയന്കൂടിക്കാഴ്ച നടത്തി. കേരളവും തമിഴ്നാടുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ സംബന്ധിച്ച് ആശയ വിനിമയം നടത്തി. ഇക്കാര്യം ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രിതല ചര്‍ച്ച ആവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കേരളത്തിലെ ഐ.ടി.അധിഷ്ഠിത വികസനത്തെ തമിഴ്നാട് ഐ.ടി മന്ത്രി മനോ തങ്കരാജ് പ്രശംസിച്ചു. ഡിജിറ്റല്‍ സര്‍വകലാശാല, വിദ്യാഭ്യാസം എന്നീ രംഗത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനാവശ്യമായ പിന്തുണ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: