ന്യൂയോര്‍ക്ക് : ചൈനയിലെ തടവ് കേന്ദ്രങ്ങളില്‍ മുസ്ലിങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഐക്യരാഷ്‌ട്രസംഘടന. ഉയ് ഗുര്‍ മുസ്ലിങ്ങള്‍ എന്നറിയപ്പെടുന്ന ചൈനയിലെ മുസ്ലിം ജനവിഭാഗത്തിനാണ് ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആസൂത്രിതമായ ഈ പീഢനം അനുഭവപ്പെടുന്നതെന്ന് പറയപ്പെടുന്നു.
മുസ്ലിം ന്യൂനപക്ഷങ്ങളോട് ചൈന മനുഷ്യാവകാശ ലംഘനം കാട്ടുകയാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ തുറന്നടിക്കുന്നു. . മുസ്ലിം ന്യൂനപക്ഷങ്ങളെ തടവു കേന്ദ്രങ്ങളിൽ അനധികൃതമായി പാർപ്പിച്ച് ലൈംഗികമായി ഉൾപ്പടെ പീഡിപ്പിച്ചതിന്റെ തെളിവുകളും ഐക്യരാഷ്‌ട്രസഭ പുറത്ത് വിട്ടിരിക്കുകയാണ്. അതേ സമയം ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ വാര്‍ത്തകള്‍ നിഷേധിച്ചു.
സിൻജിയാങ്ങിലെ തടവറകളിൽ ഏകദേശം പത്ത് ലക്ഷം പേരെ തടവിലാക്കിയിട്ടുണ്ടെന്നും ചൈന നടത്തിയ കുറ്റകൃത്യങ്ങൾക്ക് വിശ്വനീയമായ തെളിവുകൾ ഉണ്ടെന്നും യുഎൻ മനുഷ്യാവകാശ ഏജൻസി പറയുന്നു. ഇത് കൂടാതെയും ചൈനീസ് ഭരണകൂടം ചില തടവറകളില്‍ മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായും ശാരീരിക പീഢനം ഏല്‍പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചൈനയില്‍ നിന്നും മുസ്ലിങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കുകയാണ് ചൈനീസ് ഭരണകൂടത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: