തിരുവനന്തപുരം : തൃശൂര്‍ ജില്ലാ യുഡിഫ് കണ്‍വീനര്‍ ജോസഫ് ചാലിശ്ശേരിയെ മാറ്റി നിയമിച്ചതിനെ മരവിപ്പിച്ച് കെപിസിസി. ജോസഫ് ചാലിശേരിയെ മാറ്റി എംപി വിന്‍സന്റിനെ കഴിഞ്ഞ ദിവസമാണ് ഡിസിസി പ്രഖ്യാപിച്ചത്. ഇത് വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഉത്തരവ് മരവിപ്പിച്ചത്.
ഐ ഗ്രൂപ്പിലെ തലമുറ മാറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു എംപി വിന്‍സന്റിനെ കണ്‍വീനറാക്കാന്‍ നീക്കം നടത്തിയത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നും കെപിസിസി പ്രസിഡന്റിന്റെ ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: