കോട്ടയം: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം. തുടര്‍ച്ചയായി ശമ്പളം മുടങ്ങിയതിനാലാണ് കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചത്. രണ്ട് ജീവനക്കാരുടെ ഭാര്യമാര്‍ കൈക്കുഞ്ഞുങ്ങളുമായി സമരത്തിനെത്തി.
തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബം കൃഷിക്കാരെ പോലെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സര്‍ക്കാരായാലും കോര്‍പ്പറേഷനായാലും ചെയ്ത ജോലിക്ക് ശമ്പളം തരണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ മാങ്ങാനം സ്വദേശി വൈശാഖ്, വൈശാഖിന്റെ ഭാര്യ രേഖ, അവരുടെ മൂന്ന് വയസുള്ള കുഞ്ഞ്, അതിരം പുഴ സ്വദേശിയായ അമോൽ, അവരുടെ കൈക്കുഞ്ഞ് എന്നിവരാണ് സമരത്തിൽ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: