കോട്ടയം : പള്ളികളിലെ പ്രാര്‍ത്ഥനാ സമയം പരിഗണിക്കാതെ ഞായറാഴ്ച നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നതിനെതിര ചങ്ങനാശേരി അതിരൂപത. ക്രൈസ്തവ സഭാ വിശ്വാസികളുടെ പ്രാര്‍ത്ഥനാ ദിവസമാണ്, അന്നേ ദിവസത്തെ ആരാധനാ സമയം പരിഗണിക്കാതെയാണ് വള്ളംകളി നടത്താനൊരുങ്ങുന്നതെന്നം അതിരൂപതാ വൈദിക സമിതി പ്രതികരിച്ചു.
നെഹ്റു ട്രോഫി വള്ളംകളിക്കായി ട്രാഫിക് നിയന്ത്രണം വേണമെന്നും പാര്‍ക്കിങ് ക്രമീകരണം വേണമെന്നും അതിരൂപത ആവശ്യപ്പെട്ടിടുണ്ട്. ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള ശ്രമങ്ങള്‍ ഏറെ നാളായി നടന്നു വരികയാണ്. സര്‍ക്കാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ മതവികാരം വ്രണപ്പെടുത്തുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്നും ചങ്ങനാശേരി അതിരൂപത വൈദിക സമിതി ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ നാലിനാണ് നെഹ്റു ട്രോഫി വള്ളംകളി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി നെഹ്റു ട്രോഫി വള്ളംകളിക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം എത്തില്ലെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. വന്‍ ജനങ്ങള്കൂട്ടമുള്ള പരിപാടിയില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പങ്കെടുക്കാത്തതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: