തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം ക്യാമ്പുകളില്‍ മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് ഓരോന്നിനും അവരുടെ പുനരധിവാസം വരെ പ്രതിമാസം 5500 രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതിനാവശ്യമായ തുക റവന്യു (ഡിസാസ്റ്റര്‍ മാനേജ്മെന്റ്), മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകള്‍ അടിയന്തിരമായി കണ്ടെത്തി വിതരണം നടത്തും. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ച ബില്‍ റദ്ദ് ചെയ്യുന്നതിനുള്ള കരട് ബില്ലും മന്ത്രിസഭാ യോഗം അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: