പാലക്കാട്: ഒന്‍പതു വയസ്സുകാരിയെ മദ്രസയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയും ശിക്ഷ. കേസിലെ പ്രതി നൗഷാദ് ലത്തീഫിന്(38) ആണ് വിവിധ വകുപ്പുകളിലായി ശിക്ഷ നല്‍കിയത്. പാലക്കാട് ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണു ശിക്ഷ വിധിച്ചത്.
2018 ജൂലൈ മാസം മുതല്‍ 2019 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ ആണ് മദ്രസയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുക ഇരയ്ക്കു നല്‍കാനും വിധിയായി. അഗളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്ഐമാരായ പി.വിഷ്ണു, എം.സി. റെജി കുട്ടി എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ശോഭന ഹാജരായി. സിവില്‍ പൊലീസ് ഓഫിസര്‍ ആയ കെ.എസ്. കാര്‍ത്തിക്, എഎസ്ഐ സതി എന്നിവരാണ് കോടതി നടപടികള്‍ ഏകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: