Categories: India

പ്രളയം വന്നുമൂടി; കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന് മോദിയോടുള്ള ദേഷ്യവും മാറി; ഇന്ത്യയുടെ പച്ചക്കറി കിട്ടിയാല്‍ കൊള്ളാമെന്ന് പാക് മന്ത്രി

പ്രളയം വന്ന് മൂടിയപ്പോള്‍ പാകിസ്ഥാന്‍റെ ഇന്ത്യയോടുള്ള വിദ്വേഷമെല്ലാം പമ്പ കടന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ്എടുത്തുകളഞ്ഞതോടെ മോദി സര്‍ക്കാരിനോട് പക മൂത്ത് വ്യാപാരനിരോധനം ഏര്‍പ്പെടുത്തിയിരുന്നു പാകിസ്ഥാന്‍. എന്നാലിപ്പോള്‍ ആയിരത്തിലധികം പേര്‍ മരിക്കുകയും രാജ്യത്തിന്‍റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയില്‍ മുങ്ങുകയും ചെയ്തതോടെ എല്ലാ അഹന്തയും തകര്‍ന്ന പാക് ഭരണാധികാരികള്‍ ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്‍പിച്ച വ്യാപാരനിരോധനം പിന്‍വലിക്കാനുള്ള നീക്കത്തിലാണ്.

Published by

ന്യൂദല്‍ഹി: പ്രളയം വന്ന് മൂടിയപ്പോള്‍ പാകിസ്ഥാന്റെ ഇന്ത്യയോടുള്ള വിദ്വേഷമെല്ലാം പമ്പ കടന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ്എടുത്തുകളഞ്ഞതോടെ മോദി സര്‍ക്കാരിനോട് പക മൂത്ത് വ്യാപാരനിരോധനം ഏര്‍പ്പെടുത്തിയിരുന്നു പാകിസ്ഥാന്‍. എന്നാലിപ്പോള്‍ ആയിരത്തിലധികം പേര്‍ മരിക്കുകയും രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയില്‍ മുങ്ങുകയും ചെയ്തതോടെ എല്ലാ അഹന്തയും തകര്‍ന്ന പാക് ഭരണാധികാരികള്‍ ഇന്ത്യയ്‌ക്ക് മേല്‍ അടിച്ചേല്‍പിച്ച വ്യാപാരനിരോധനം പിന്‍വലിക്കാനുള്ള നീക്കത്തിലാണ്.  

പാകിസ്ഥാനിലെ പ്രളയത്തിന്റെ ദൃശ്യങ്ങള്‍:

ഔദ്യോഗികമായി ഇക്കാര്യം പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിന്റെ സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ധനമന്ത്രി മിഫ്താ ഇസ്മയിലാണ് ഇക്കാര്യം മറയില്ലാതെ സൂചിപ്പിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 2019 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്ത്യയുമായുള്ള വ്യാപാരനിരോധനം ഏടുത്തുകളയാന്‍ താന്‍ ആലോചിക്കുന്നതായി മിഫ്താ ഇസ്മയില്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നും പച്ചക്കറികളും അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  

കോവിഡ് കാലത്ത് ഇന്ത്യയില്‍ നിന്നും മരുന്നുകള്‍ ഇറക്കുമതി ചെയ്യാനും അഫ്ഗാനിസ്ഥാനിലേക്ക് ജീവകാരുണ്യസഹായങ്ങള്‍ എത്തിക്കാനും മാത്രമേ പാകിസ്ഥാന്‍ 2019 മുതല്‍ ഇന്ത്യയ്‌ക്ക് വാതിലുകള്‍ തുറന്നിട്ടിരുന്നുള്ളൂ.

 എന്തായാലും പ്രധാനമന്ത്രി മോദിയും കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ട്വിറ്ററില്‍ സന്ദേശം പങ്കുവെച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച ഒന്നു കൂടി കുറച്ചിരിക്കുകയാണ്.  

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ ദുരന്തമുഖത്ത് ഇന്ത്യയുടെ സഹായം ആവശ്യമാണ്. കാരണം പാകിസ്ഥാന്റെ കൃഷിക്കളങ്ങളും പ്രളയം വന്ന് മൂടിയിരിക്കുകയാണ്. ഇത് എന്തായാലും വിളനശിക്കുന്നതിന് കാരണമാകുമെന്ന് ഉറപ്പാണ്. ഇനിയങ്ങോട്ട് പച്ചക്കറികളുടെയും അവശ്യസാധനങ്ങളുടെയും വില പിടിച്ചുനിര്‍ത്താന്‍ പ്രയാസമായിരിക്കും. ഈ അവസരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചരക്കുകളായിരിക്കും പാകിസ്ഥാന് ആശ്വാസമാവുക. എന്തായാലും വൈകാതെ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ഇന്ത്യയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വ്യാപാരനിരോധനം റദ്ദാക്കുമെന്ന് പ്രതീക്ഷിക്കാം.  

വീടുകളും റോഡുകളും അടിസ്ഥാനസൗകര്യങ്ങളും നശിച്ചതുമൂലം ഏകദേശം 1000 കോടി ഡോളര്‍ നഷ്ടം കണക്കാക്കുന്നു. ഏകദേശം 3.3 കോടി പേര്‍ പ്രളയദുരന്തം അനുഭവിക്കുന്നു. അന്താരാഷ്‌ട്ര നാണ്യനിധി ഏകേദശം 110 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക