തിരുവനന്തപുരം : കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി നല്‍കിയതില്‍ വീണയെ താക്കീത് ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെ സ്പീക്കര്‍ നിയമസഭയില്‍ നല്കിയ മറുപടിയിലാണ് താക്കീത് നല്‍കിയിട്ടില്ലെന്ന് പറഞ്ഞത്.
നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി നല്‍കുകയും ഒരേ മറുപടി തന്നെ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് എ.പി. അനില്‍ കുമാര്‍ മന്ത്രിക്കെതിരെ പരാതി ഉന്നയിച്ചത്. ഫെബ്രുവരി 22-ന് പരിഗണിച്ച നക്ഷത്രചിഹ്നമുള്ള ചോദ്യത്തിന്റെ പിരിവുകള്‍ക്ക് ആരോഗ്യ മന്ത്രി നല്കിയ മറുപടി ഒരേ രൂപത്തിലുള്ളതാണെന്നും അവകാശലംഘനമാണെന്നും കാണിച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയായ അദ്ദേഹം പരാതിപ്പെട്ടത്.
തുടര്‍ന്ന് ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്നും സഭയില്‍ വ്യക്തതയില്ലാത്ത മറുപടി നല്‍കരുതെന്നും സ്പീക്കര്‍ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ മന്ത്രിയുടേത് ശരിയായ പ്രവണതയല്ലെന്നും ആവര്‍ത്തിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. താക്കീത്, ശാസന തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും സ്പീക്കര്‍ നിയമസഭയില്‍ നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: