ന്യൂദല്‍ഹി: നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ (എന്‍പിപിഎ) രജത ജൂബിലി ആഘോഷങ്ങളെ കേന്ദ്ര രാസവസ്തുവളം വകുപ്പ് മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ അഭിസംബോധന ചെയ്തു. കേന്ദ്ര രാസവസ്തുവളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ ചടങ്ങില്‍ പങ്കെടുത്തു.
ഒരു നിയന്ത്രണ സംവിധാനം എന്ന നിലയില്‍ മാത്രമല്ല, സൗകര്യങ്ങളൊരുക്കി നല്‍കുന്നതിനായി കൂടുതല്‍ പ്രവര്‍ത്തിച്ചതിന് എന്‍പിപിഎയെ മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. വ്യവസായത്തിന്റെ താല്‍പര്യങ്ങള്‍ക്ക് കോട്ടം തട്ടാതെ താങ്ങാനാവുന്ന ചെലവില്‍ മരുന്നുകളുടെ ലഭ്യത എന്‍പിപിഎ ഉറപ്പാക്കിയതായി ഭഗവന്ത് ഖുബ പ്രസ്താവിച്ചു.
ഉദ്ഘാടന സെഷനിൽ, ഇന്റഗ്രേറ്റഡ് ഫാർമസ്യൂട്ടിക്കൽ ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം 2.0 (IPDMS 2.0), ഫാർമ സാഹി ദാം 2.0 ആപ്പ് എന്നിവ പുറത്തിറക്കി. C-DAC-ൽ നിന്നുള്ള സാങ്കേതിക പിന്തുണയോടെ എൻപിപിഎ വികസിപ്പിച്ച ഒരു സംയോജിത പ്രതികരണ ക്ലൗഡ് അധിഷ്ഠിത ആപ്ലിക്കേഷനാണ് IPDMS 2.0. 2013 ലെ മരുന്ന് വില നിയന്ത്രണ ഉത്തരവ് (ഡിപിസിഒ) പ്രകാരം നിർബന്ധിതമായുള്ള വിവിധ ഫോമുകൾ സമർപ്പിക്കുന്നതിനു സഹായിക്കുന്ന ഏകജാലക സംവിധാനമായ ഇത്, ബിസിനസ്സ് നടപടികൾ എളുപ്പമാക്കുന്ന പ്രവർത്തനങ്ങൾ ഏകീകരിക്കുകയും ചെയ്യുന്നു. കടലാസ് രഹിത പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും താൽപര്യമുള്ളവരെ എൻ പി പി എ യുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ഫാർമ സാഹി ദാം 2.0 ആപ്പിന് സംഭാഷണം തിരിച്ചറിയൽ; ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യത; ഷെയർ ബട്ടണും മരുന്നുകളുടെ ബുക്ക്‌മാർക്കിംഗും തുടങ്ങിയ നവീകരിച്ച സവിശേഷതകൾ ഉണ്ടാകും. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഫാർമ സഹി ദാമിന്റെ ഈ പതിപ്പിൽ ഉപഭോക്തൃ പരാതി കൈകാര്യം ചെയ്യുന്നതിനുള്ള മൊഡ്യൂൾ സൗകര്യവുമുണ്ട്. ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിൽ ആപ്പ് ലഭ്യമാകും.
‘ഔഷധവിലയുടെ ഒരു അവലോകനം @ 25 വർഷത്തെ എൻ പി പി എ യാത്ര’ എന്ന പേരിൽ ഒരു പ്രസിദ്ധീകരണവും ഉദ്ഘാടന സെഷനിൽ പ്രകാശനം ചെയ്തു. ഈ പ്രസിദ്ധീകരണം എൻപിപിഎയുടെ 25 വർഷത്തെ യാത്രയെ മാത്രമല്ല, വില നിയന്ത്രണ സംവിധാനത്തിന്റെ പരിണാമവും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: