മുംബൈ: ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങി നഗരങ്ങളില്‍ ഈ വര്‍ഷം ദീപാവലിയോടെ അതിവേഗ 5ജി ടെലികോം സേവനങ്ങള്‍ ആരംഭിക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു.2023 ഡിസംബറോടെ രാജ്യത്തുടനീളമുള്ള എല്ലാ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും 5ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കുമെന്ന് റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവെ അറിയിച്ചു. 5ജി ഇന്‍ഫ്രാസ്ട്രക്ചറില്‍ 2 ലക്ഷം കോടി രൂപ നിക്ഷേപിക്കും.
ഒക്ടോബറോടെ 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.5ജി അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്വര്‍ക്കാണ്, ഡേറ്റ വളരെ വേഗത്തില്‍ കൈമാറാന്‍ കഴിയും.മൈനിംഗ്, വെയര്‍ഹൗസിംഗ്, ടെലിമെഡിസിന്‍, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ റിമോട്ട് ഡാറ്റ മോണിറ്ററിംഗില്‍ 5ജി കൂടുതല്‍ വികസനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയാണ് സ്പെക്ട്രം ലേലത്തില്‍ പ്രധാനമായും പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: