ഇസ്ലാമബാദ് : അടുത്ത ദശകങ്ങളിലൊന്നും കാണാത്ത ഗുരുതരമായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ആയിരത്തിലധികം പേര് മരിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 3.3 ലക്ഷം പേര് വെള്ളപ്പൊക്കക്കെടുതികള്‍ അനുഭവിക്കുകയാണെന്ന് പാകിസ്ഥാനിലെ ദേശീയ ദരുന്ത മാനേജ് മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ഖൈബര്‍ പക്തൂണ്‍ക്വ, സിന്ധ്, ഗില്‍ജിത് ബാള്ടിസ്ഥാന്, ബലൂചിസ്ഥാന്‍ എന്നിവിടങ്ങിലാണ് കൂടുതല്‍ പേര് കൊല്ലപ്പെട്ടിരിക്കുന്നത്. പാകിസ്ഥാനിലെ 110 ജില്ലകള്‍ വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിക്കുകയാണ്. ഇതില്‍ 72 ജില്ലകളെ ദുരന്തബാധിത ജില്ലകളായി പ്രഖ്യാപിച്ചു.
സമൂഹമാധ്യമങ്ങളില്‍ പ്രളയത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെയ്ക്കപ്പെടുന്നത്.
അടുത്ത ദശകങ്ങളിലായി ഇത്രയും വലിയ വെള്ളപ്പൊക്കദുരിതം പാകിസ്ഥാനില്‍ ഉണ്ടായിട്ടില്ല. ഏകദേശം 10 ലക്ഷം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ഇതില്‍ മൂന്ന് ലക്ഷം വീടുകള്‍ പാടെ നശിച്ചു. ആറ് ലക്ഷം വീടുകള്‍ ഭാഗികമായി നശിച്ചു.
ഏഴ് ലക്ഷം മൃഗങ്ങള്‍ ചത്തൊടുങ്ങി. കാബൂള്‍ നദി അടുത്ത 24 മണിക്കൂര്‍ നേരം വെള്ളപ്പൊക്ക പരിധിക്ക് മുകളില്‍ കരകവിഞ്ഞൊഴുകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഡസ് നദിയും കാലാബാഗ്, ചഷ്മ പ്രദേശങ്ങളില്‍ ഉയര്‍ന്ന വെള്ളപ്പൊക്ക നിലയില്‍ ഒഴുകുമെന്നും വെള്ളപ്പൊക്ക പ്രവചന വിഭാഗം പറയുന്നു.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അതീവജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: