നോയിഡ : ഉത്തര്‍പ്രദേശ് നോയിഡയില്‍ നിയമ വിരുദ്ധമായി നിര്‍മിച്ച ഇരട്ട ടവര്‍ തകര്‍ത്തു. ഏറെ നാളത്തെ നിയമ പോരാട്ടങ്ങളെ തുടര്‍ന്ന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സൂപ്പര്‍ടെക്കിന്റെ ഈ ഇരട്ട ഫ്‌ളാറ്റ് തകര്‍ത്തത്. മരടില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച ‘ഡിമോളിഷന്‍ മാന്‍’ എന്നറിയപ്പെടുന്ന ജോ ബ്രിങ്ക്മാന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ സംഘമാണ് നോയിഡയിലെ ടവറും പൊളിച്ചത്.
ഇന്ത്യയില്‍ പൊളിച്ചുനീക്കിയ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ടവറുകള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. വന്‍സുരക്ഷാ സന്നാഹങ്ങളാണ് ഇതിനായി ഒരുക്കിയിരുന്നത്. 560 പോലീസ് ഉദ്യോഗസ്ഥരെയും എന്‍ഡിആര്‍എഫ് ടീമിനെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
നോയിഡയില്‍ സെക്ടര്‍ 93എ-യിലാണ് സൂപ്പര്‍ടെക് ടവര്‍ നിലനിന്നരുന്നത്. സെയാന്‍ (29 നില), അപെക്‌സ് (32 നില) എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇരട്ട ടവറുകളില്‍ ആയിരത്തോളം അപ്പാര്‍ട്‌മെന്റുകളുണ്ട്. ഞായറാഴ്ച ഉച്ചയ്‌ക്ക് 2.30 ഓടെ തകര്‍ത്തത്.
കെട്ടിടത്തില്‍ സൃഷ്ടിച്ച 9000 സുഷിരങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് ടവര്‍ തകര്‍ത്തത്. 10 സെക്കന്‍ഡിനകം ടവര്‍ വീണുടയാനായി ഏകദേശം 3,700 കിലോ സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചത്. പൊളിക്കലിന്റെ ചെലവ് വഹിക്കേണ്ടത് ടവര്‍ നിര്‍മാതാക്കളായ സൂപ്പര്‍ടെക് കമ്പനിയാണ്.
സ്‌ഫോടനത്തില്‍ 55000 മുതല്‍ 80000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് സ്‌ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. നാല് മാസം കൊണ്ട് ഈ കോണ്‍ക്രീറ്റ് മാലിന്യം പൂര്‍ണമായി നീക്കാനാവും എന്ന കമ്പനി പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്‌ഫോടനത്തിനായി ഏകദേശം ഇരുപത് കോടി രൂപയോളം ചെലവായിട്ടുണ്ട്.
തിരക്കേറിയ ജനവാസ മേഖലയിലാണ് ഫ്‌ളാറ്റ് എന്നിതനാല്‍ പൊളിക്കല്‍ നടപടിയില്‍ ഒരു പിഴവും ഉണ്ടാകാന്‍ പാടില്ലായിരുന്നു. എന്തായാലും വിജയകരമായി ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് സാധിച്ചു. സ്‌ഫോടനത്തിന് മുന്നോടിയായി അയ്യായിരത്തോളം പേരേയും പ്രദേശത്തു നിന്നുംമാറ്റുകയും 1200 വാഹനങ്ങള്‍ അവിടെ നിന്നും മാറ്റിയിടുകയും ചെയ്തു. നോയിഡ- ഗ്രേറ്റര്‍ നോയിഡ് എക്‌സ്പ്രസ് വേയും ഈ സമയം അടച്ചിട്ടു.
സൂപ്പര്‍ടെക്കിന്റെ തന്നെ മറ്റൊരു ഫ്‌ളാറ്റിലെ താമസക്കാരന്റെ പരാതിയിലാണ് ഈ ഉത്തരവ്. കമ്പനി വാഗ്ദാന ലംഘനം നടത്തിയെന്ന ആരോപണത്തിലാണ് കേസ് ആദ്യം ആരംഭിച്ചത്. പിന്നാലെ കമ്പനിയുടെ വന്‍ നിയമലംഘനം പുറത്തേയ്‌ക്ക് വരികയായിരുന്നു. 2000ലാണ് സൂപ്പര്‍ടെക്ക് കമ്പനി എമറാള്‍ഡ് കോര്‍ട്ടെന്ന ഫ്‌ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം തുടങ്ങുന്നത്. നോയിഡ -ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയിലെ കണ്ണായ സ്ഥലത്തായിരുന്നു പദ്ധതി.
വെട്ടവും വെളിച്ചവും മുന്‍പില്‍ പൂന്തോട്ടവും ഉണ്ടെന്ന് വാഗ്ദാനം നല്‍കിയാണ് ആളുകളെ ഫ്‌ളാറ്റിലേക്ക് ആകര്‍ഷിച്ചത്. പിന്നീട് 2009 ല്‍ ഫ്‌ളാറ്റ് സമുച്ചയും കെട്ടിപ്പൊക്കാന്‍ സൂപ്പര്‍ടെക് തീരുമാനിച്ചു. ഇതോടെ പൂന്തോട്ടം നിന്നിരുന്ന സ്ഥലത്തായി നാല്‍പ്പ് നിലയുള്ള രണ്ട് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുകയായിരുന്നു. ഇതിനെതിരെ ആദ്യത്തെ ഫ്‌ളാറ്റിലെ താമസക്കാര്‍ രംഗത്ത് എത്തുകയും ഹര്‍ജി നല്‍കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: