കൊല്ലം: റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാനുള്ള സമഗ്ര വികസന പദ്ധതിക്കായി 361.17 കോടി രൂപയുടെ കരാര്‍ ആയി. മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ ഇന്‍ഫ്രാ സ്ട്രക്ചറല്‍ ടെക്നിക്കല്‍ എന്‍ജിനീയറിംഗ് സര്‍വീസ് (ആര്‍ഐറ്റിഇഎസ്) ഉം സിദ്ധാര്‍ത്ഥ സിവില്‍ വര്‍ക്ക്സ് െ്രെപവറ്റ് ലിമിറ്റഡ് (എസ്സിഡബ്ല്യുപിഎല്‍) എന്ന സ്ഥാപനവും ചേര്‍ന്ന് സംയുകത സംരംഭമാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
മൂന്ന് കമ്പനികളാണ് കരാറില്‍ പങ്കെടുത്തത്. രണ്ടു കമ്പനികള്‍ സാങ്കേതിക യോഗ്യത നേടി. ഏറ്റവും കുറഞ്ഞ തുകയില്‍ പണി ക്വാട്ട് ചെയ്ത കമ്പനിയാണ് ആര്‍ഐറ്റിഇസ്, എസ്സിഡബ്ല്യുപിഎല്‍ ജോയിന്റ് വെഞ്ച്വര്‍. മൂന്നുവര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കണം എന്നാണ് വ്യവസ്ഥ. 36 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി അടുത്ത മൂന്നുമാസം കൊണ്ട് പൂര്‍ണമായും ഉപയോഗയോഗ്യമാക്കി നല്‍കുന്നതിന്് ആകെ 39 മാസമാണ് കരാര്‍.
ട്രെയിന്‍ സര്‍വീസ് തടസം വരാതെയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയും നിര്‍മാണം നടത്തേണ്ട ബ്രൗണ്‍ ഫീല്‍ഡ് പ്രോജക്ട് ആയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലെ നിര്‍മിതികള്‍ പൊളിച്ചു മാറ്റുമ്പോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വണ്ണം വായു, ശബ്ദ മലിനീകരണം കുറയ്ക്കുവാനും അംഗീകൃത നിലവാരത്തില്‍ കവിയാതിരിക്കാനും പ്രത്യേക വ്യവസ്ഥയുണ്ട്.
പൊളിച്ചു മാറ്റുന്ന നിര്‍മിതികള്‍ ഉപയോഗിക്കാന്‍ കഴിയുന്നവ ഗുണമേന്മ ഉറപ്പുവരുത്തി പുനര്‍ ഉപയോഗിക്കാം. നിലവിലെ റെയില്‍വേ സ്റ്റേഷന് പൂര്‍ണമായി പൊളിച്ചു മാറ്റുമ്പോള്‍ ഉണ്ടാകാവുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതന്‍ സ്വീകരിച്ചാണ് ബ്രൗണ്‍ ഫീല്‍ഡ് പ്രോജക്ട് ആയി അംഗീകാരം നല്‍കിയിട്ടുള്ളത്.
രൂപകല്പന, നിര്‍മാണ സാമാഗ്രികള്‍ സംഭരിക്കല്, നിര്‍മാണ നിര്‍വഹണം എന്നിവ കരാര്‍ നല്കുന്ന ഇപിസി മോഡല്‍ നിര്‍മ്മാണത്തിനാണ് വ്യവസ്ഥ. റെയില്‍വേ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്കും വ്യക്തമായ വ്യവസ്ഥകള്‍ക്കും വിധേയമായിട്ടായിരിക്കും ഓരോ നിര്‍മാണത്തിന്റെയും രൂപകല്പന നടത്തുന്നത്. രൂപകല്പനയ്ക്ക് റെയില്‍വേ അംഗീകാരം നല്‍കുന്നത് അനുസരിച്ചായിരിക്കും നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: