കോഴിക്കോട് : 90 ലക്ഷത്തോളം മുടക്കി നവീകരിച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ഫറോക്ക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി. പാലത്തിന്റെ മുകള്‍ ഭാഗത്ത് തട്ടി ബസ് കുടങ്ങുകയായിരുന്നു. പാലത്തിനും ബസ്സിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. പാലത്തില്‍ കയറിയ ടൂറിസ്റ്റ് ബസ് മുകള്‍ ഭാഗത്ത് തട്ടി കുടുങ്ങി കിടക്കുകയായിരുന്നു. പിന്നീട് അധികൃതരെത്തിയാണ് നീക്കിയത്. ബസിന്റെ മുകളിലെ എസി യുടെ ഭാഗങ്ങള്‍ തകര്‍ന്നു. പാലത്തിലെ സിഗ്നല്‍ ലൈറ്റുകളും തകര്‍ന്നിട്ടുണ്ട്.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷ് നിര്‍മിത പാലം തകര്‍ന്ന് അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് 90 ലക്ഷം ചെലവഴിച്ച് പാലം നവീകരിക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ചയാണ് പൊതുമരാമത്ത് മന്ത്രി തന്നെ പാലം ജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. അതിനുപിന്നാലെയാണ് ബസ് പാലത്തില്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: