ജസ്റ്റിസ് യു.യു ലളിത്..ഭാരതത്തിന്റെ ചീഫ് ജസ്റ്റിസ് ആയി രാഷ്‌ട്രപതി ദ്രൗപതി മുർമു മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റു
ഇനി ഒരു ഫ്‌ളാഷ് ബാക് പറയാം….പറയാതെ അതു പൂര്ണമാകില്ല …
ജസ്റ്റിസ് യു.ആർ. ലളിത്….
അങ്ങിനെയൊരു ന്യായാധിപൻ ഉണ്ടായിരുന്നു ഇന്ത്യയിൽ..
ഇന്നൊന്നുമല്ല 40 വർഷങ്ങൾക്കു മുൻപ്. ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതിയുടെ കീഴിൽ ഭാരതം അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്തിലൂടെ കടന്നു പോയ സമയത്ത്…
അടിയന്തിരാവസ്ഥക്ക് എതിരെ ശബ്ദമുയർത്തിയ RSS, ജനസംഘം, സോഷ്യലിസ്റ്റ്, ജനതാ, കമ്യുണിസ്റ്റ് പാർട്ടികളുടെ നേതാക്കന്മാരെയും, പ്രവർത്തകരെയും രാജ്യത്തു ആകമാനം പോലീസ് വേട്ടയാടി ക്രൂരമായി ഭേദ്യം ചെയ്തു തുറിങ്കിൽ അടച്ചിരുന്ന സമയം..
പൗരാവകാശങ്ങൾ സസ്പെൻഡ് ചെയ്യപ്പെട്ടു നിൽക്കുന്ന കാലം….
ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ അഡീഷണൽ ജഡ്ജ് ആയ ജസ്റ്റിസ് UR ലളിതിന്റെ മുൻപിലേക്ക് ഒരു കേസ് എത്തുന്നു.. സോഷ്യലിസ്റ്റ് നേതാവായ മോഹൻ ദഹാരിയയുടെ പ്രസംഗം അച്ചടിച്ച നോട്ടീസുമായി മൂന്നു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടയ്‌ക്കുന്നു. പ്രായപൂർത്തി ആകാത്ത വിദ്യാർഥികൾക്ക് വേണ്ടി AB വാജ്‌പേയിയും, ജയപ്രകാശ് നാരായണനും ഉൾപ്പെടടെ ഉള്ളവർ രംഗത്തു എത്തുന്നു. കക്ഷികൾക്ക് വേണ്ടി ഹാജരായതു ഭാരതം കണ്ട ഏറ്റവും വലിയ നിയമജ്ഞനും, BJP നേതാവും കൂടിയായ റാം ജെത് മലാനി ആയിരുന്നു.
തുടർന്ന് ജസ്റ്റിസ് UR ലളിത് കേസ് പരിഗണിക്കുന്നു,..
വിദ്യാർഥികളെ വിട്ടയക്കാൻ ഉത്തരവിടുന്നതിനൊപ്പം മഹാരാഷ്‌ട്ര പോലീസിനെയും, കേന്ദ്ര സർക്കാരിനെയും, പൗരാവകാശ ലംഘനത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു..
രാജ്യത്തു അടിയന്തിരാവസ്ഥക്ക് എതിരെ ഉള്ള പ്രതിഷേധത്തിന് അറസ്റ്റ് ചെയ്തു തുറുങ്കിൽ അടച്ചിരിക്കുന്ന മൈനർ ആയ മുഴുവൻ പൗരന്മാർക്കും ഈ വിധിയുടെ ചുവട് പിടിച്ചു രാജ്യത്തു വിവിധ കോടതികൾ ജാമ്യം അനുവധിച്ചുകൊണ്ടു ഉത്തരവിടുന്നു..
എന്നാൽ പിന്നീടാണ് ഈ വിധി പറഞ്ഞ ജസ്റ്റിസ് യു ആർ ലളിത്നു ഏകാധിപതിയായ ഇന്ദിരയുടെയും , അവരുടെ റബ്ബർ സ്റ്റാമ്പ് ആയിരുന്ന ഫക്രുദീൻ അലി അഹമ്മദ് എന്ന പ്രസിഡന്റിന്റെയും പ്രതികാര നടപടികൾക്ക് ഇരയാകേണ്ടി വരുന്നത് . സ്വാഭാവികമായും അഡീഷണൽ ജഡ്ജിൽ നിന്നും ഫുൾ ജഡ്ജും അവിടുന്നു സുപ്രീം കോടതി വരെയും ജഡ്ജ് ആയി എത്തേണ്ടിയിരുന്ന ജസ്റ്റിസ് യു ആർ ലളിതിന്റെ പേരു കാലാവധി നീട്ടി നൽകുന്നതിൽ നിന്നും ഇന്ദിരാ ഗാന്ധി ഇടപെട്ട് ഒഴിവാക്കുന്നു. അതോടെ അദ്ദേഹം ഫുൾ ജഡ്ജി ആകാതെ ഹൈക്കോടതി സർവീസിൽ നിന്നും പുറത്തു പോകുന്നു…
ആ ജസ്റ്റിസ് UR ലളിതിന്റെ മകൻ ആണ് ഭാരതത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ജസ്റ്റിസ് UU ലളിത്.. രാഷ്‌ട്രപതി ഭവനിൽ അദ്ദേഹം സത്യപ്രതിജിജ്ഞ ചെയ്ത ശേഷം അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ട് വന്ദിച്ചപ്പോൾ, ജസ്റ്റിസ് UR ലളിത് എന്ന ആ മഹാനായ ന്യായാധിപൻ തനിക്കു അന്നത്തെ ഫാസിസ്റ്റ് ഭരണകൂടം നിഷേധിക്കച്ചത് തന്റെ മകനിലൂടെ നേടിയത് കണ്ടു എത്ര സന്തോഷിച്ചിരിക്കാം..!!
ആ മുഹൂർത്തത്തിനു ഇന്ദിര വേട്ടയാടിയ പഴയ RSS, ജനതാ, സോഷ്യലിസ്റ്റ് യുവ നേതാക്കൾ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവികളിൽ ഇരുന്നു സാക്ഷ്യം വഹിച്ചതു കാലത്തിന്റെ കാവ്യനീതിയും ആയി മാറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: