തിരുവനന്തപുരം:കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ നാലു വരെ അയ്യന്‍കാളി ഹാളില്‍ അനന്തപുരി ഓണം ഖാദി മേള സംഘടിപ്പിക്കും. 29നു രാവിലെ 10.30ന് നടി സോന നായര്‍ ഉദ്ഘാടനം ചെയ്യും. നറുക്കെടുപ്പിലൂടെ 10 പവന് വരെ സ്വര്‍ണം സമ്മാനവും ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റും സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രഡിറ്റ് പര്‍ച്ചെയ്സ് സൗകര്യവും മേളയിലുണ്ട്.
കേരള തനിമയാര്‍ന്ന നവീനവും ആകര്‍ഷകവുമായ ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്പന്നങ്ങളും, ഇതര സംസ്ഥാന ഖാദി വസ്ത്രങ്ങളും മേളയുടെ പ്രത്യേകതയാണ്. ചുരിദാര്‍ ടോപ്പുകള്‍, കുഞ്ഞുടുപ്പുകള്‍, സില്‍ക്ക് സാരികള്‍, പാന്റ്സ് പീസുകള്‍, ഷര്‍ട്ടിംഗുകള്‍, ഖാദി കോട്ടണ്‍ സാരികള്‍, സെറ്റ്മുണ്ടുകള്‍, കളര്‍ ദോത്തികള്‍, പത്തി മെത്തകള്‍, ബെഡ് ഷീറ്റുകള്‍, കലംകാരി ഷീറ്റുകള്‍, തേനും തേനുല്പന്നങ്ങളും, മരച്ചക്കിലാട്ടിയ എള്ളെണ്ണ, കഴുതപ്പാലില്‍ നിര്‍മ്മിച്ച സോപ്പ്, സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള്, കരകൗശല ഉല്പന്നങ്ങള് തുടങ്ങിയവയും മേളയില്‍ ലഭ്യമാണെന്ന് ഖാദി ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: