മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ പ്രശസ്ത ഡോക്ടറുടെ മകനും നീറ്റ് പരീക്ഷയില്‍ ടോപ്പറുമായിരുന്ന മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഇപ്പോള്‍ മുംബൈയിലെ കെഇഎം കോളെജ് ആന്റ് ഹോസ്പിറ്റലില്‍ മൂന്നാം വര്‍ഷ എംബിബിഎസിന് പഠിച്ചുകൊണ്ടിരിക്കെ ആയിരുന്നു ആത്മഹത്യ.
“എന്താണ് ഗോവിന്ദ് മാനെയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് അറിയില്ല. പക്ഷെ ഗോവിന്ദ് മാനെ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞിരുന്നു”- കെഇഎം കോളെജിലെ ഒരു അധ്യാപകന് പറഞ്ഞു.
ഫ്രീപ്രസിന്റെ മാധ്യമപ്രവര്‍ത്തകനായ അഭിടാഷ് സിംഗ് ആത്മഹത്യ സംബന്ധിച്ച വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു:
സ്വന്തം വീട്ടില്‍വെച്ചാണ് ആത്മഹത്യ ചെയ്തത്. 2019ല്‍ നടന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) സാംഗ്ലിയില്‍ നിന്നും ടോപ്പ് റാങ്ക് നേടിയ വിദ്യാര്‍ത്ഥിയായിരുന്നു ഗോവിന്ദ് മനെ. സംഗ്ലിയിലെ പ്രമുഖ പാത്തോളജിസ്റ്റ് ഡോ. വിഭവ് മാനെയാണ് അച്ഛന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: