Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിന്ദുസ്ഥാനിയുടെ ലയത്തില്‍; നിമിഷയുടെ പാട്ടുകള്‍

എംപിഎയ്‌ക്കുള്ള ഒന്നാംറാങ്ക് അന്നത്തെ രാഷ്്രടപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും ഏറ്റുവങ്ങാന്‍ കഴിഞ്ഞത് ജീവിതത്തിലെ അഭിമാനകരമായ നേട്ടമായി നിമിഷ കരുതുന്നു. ഇതിലൂടെ ജീവിതം മുഴുവന്‍ സംഗീതത്തില്‍മുഴുകാനുള്ള ഊര്‍ജ്ജം ലഭിച്ചു നിമിഷയ്‌ക്ക്‌

എ.ആര്‍. പ്രവീണ്‍കുമാര്‍ by എ.ആര്‍. പ്രവീണ്‍കുമാര്‍
Aug 27, 2022, 04:50 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

തിളക്കം എന്ന ചിത്രത്തിലെ എന്ന തവം സെയ്തനേ… എന്ന പാട്ടിലെ കുഞ്ഞു ശബ്ദം തിരിച്ചറിഞ്ഞതോടെയാണ് പെരിന്തല്‍മണ്ണ സ്വദേശിയായ നിമിഷ കുറുപ്പത്ത് എന്ന ഗായികയെ സംഗീത സ്‌നേഹികള്‍ ശ്രദ്ധിക്കുന്നത്്. പതിനൊന്ന് വയസ്സായിരുന്നു അന്ന് നിമിഷയ്‌ക്ക്. ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് രമേശ് നാരായണന്റെ അഭിപ്രായത്തിലാണ് മഞ്ചേരിയിലെ നളിന്‍ മുള്‍ജി എന്ന ഗുജറാത്തുകാരനായ ഗുരുവിന്റെ കീഴില്‍ ഹിന്ദുസ്ഥനി സംഗീതം പഠിക്കാനൊരുങ്ങുന്നത്. ഗോവ സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദുസ്ഥാനി സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ബിപിഎയിലും എംപിഎയിലും വായ്പാട്ടില്‍ ഒന്നാം റാങ്ക് ലഭിച്ചു. എംപിഎയ്‌ക്കുള്ള ഒന്നാം റാങ്ക് അന്നത്തെ രാഷ്്രടപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഏറ്റുവങ്ങാന്‍ കഴിഞ്ഞത് ജീവിതത്തിലെ അഭിമാനകരമായ നേട്ടമായി നിമിഷ കരുതുന്നു. ഇതിലൂടെ ജീവിതം മുഴുവന്‍ സംഗീതത്തില്‍ മുഴുകാനുള്ള ഊര്‍ജ്ജം ലഭിച്ചു നിമിഷയ്‌ക്ക്. പ്രായോഗിക തലത്തിലും താത്ത്വിക തലത്തിലും അഗാധമായ പാണ്ഡിത്യം നിമിഷയുടെ ആലാപനത്തില്‍ നിന്ന് വ്യക്തമാകും. യുജിസി, നെറ്റ് പരീക്ഷകള്‍ പാസ്സായ നിമിഷയ്‌ക്ക് അധികം വൈകാതെ ഗോവ സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറായി നിയമനവും ലഭിച്ചു.

മൂന്നാം വയസ്സില്‍ ശ്രീദേവി ടീച്ചറുടെ കീഴില്‍ സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച നിമിഷ, സത്യഭാമ, മങ്കട ദാമോദരന്‍ എന്നിവരുടെ കീഴിലും കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു. കേരളത്തിനകത്തും പുറത്തുമായി നിരവധി മത്സരങ്ങളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 2010 ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ ശ്രദ്ധ നേടിയിരുന്നു. വിധികര്‍ത്താക്കളുടെയും ആസ്വാദകരുടെയും മികച്ച പ്രതികരണമാണ് അന്ന് ലഭിച്ചത്.

സംഗീത പാരമ്പര്യമുള്ള അമോന്‍കര്‍ കുടുംബത്തിലെ പ്രശസ്തയായ പ്രചല അമോന്‍കറുടെ കീഴിലെ ഹിന്ദുസ്ഥാനി സംഗീത പഠനം നിമിഷയുടെ സംഗീത സങ്കല്‍പങ്ങളെ മാറ്റിമറിച്ചു. അത് വിവിധ ഭാഷകളില്‍ പാടാനുള്ള കരുത്തേകി. ഗുരുവിന്റെ പ്രോത്സാഹനം കൊണ്ട് രക്തയുഗ് എന്ന കൊങ്കണി സിനിമയില്‍ പാടാന്‍ സാധിച്ചു. തുടര്‍ന്ന് കന്നട, തെലുങ്ക്, ഉറുദു എന്നീ ഭാഷാ സിനിമകളിലും പാടാനുള്ള അവസരം കൈവന്നു. അതോടെ കൊങ്കണി ഭാഷ അനായാസമായി സംസാരിക്കാനും നിമിഷ പഠിച്ചു. പിന്നീട് മറാത്തിയടക്കം പത്തോളം ഇന്ത്യന്‍ ഭാഷകളിലെ ഗാനങ്ങള്‍ നിമിഷയുടെ സ്വരമാധുരിയിലൂടെ ഒഴുകി.

കുട്ടിക്കാലം മുതലേ സംഗീതസ്വപ്‌നങ്ങളിലാണ് നിമിഷ ജീവിച്ചത്. എട്ടാം വയസ്സിലാണ് ആദ്യമായി ശബ്ദം റെക്കോര്‍ഡു ചെയ്യപ്പെടുന്നത്. എസ്.രമേശന്‍നായര്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരുടെ ഭക്തിഗാനങ്ങളും, ഒ.എം. കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ് എന്നിവരുടെ മാപ്പിളപ്പാട്ടുകളുമടക്കം മുന്നൂറിലേറെ ആല്‍ബങ്ങളില്‍ നിമിഷ പാടിക്കഴിഞ്ഞു. മധുബാലകൃഷ്ണന്‍, ബിജുനാരായണന്‍, ഗണേശ് സുന്ദരം, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സുധീപ്കുമാര്‍, കല്ലറ ഗോപന്‍ എന്നീ പ്രശസ്തര്‍ക്കൊപ്പം പാടാന്‍ കഴിഞ്ഞത് സനിമയിലേക്കുള്ള അവസരങ്ങളുടെ വാതില്‍ തുറക്കലായിരുന്നു. ഈ അടുത്ത് റിലീസായ ഉടുമ്പ് എന്ന മലയാള ചിത്രത്തിലെ ഈ മഴയില്‍… ഗാനത്തിന്റെ പ്രശസ്തിയുടെ നിറവിലാണ് നിമിഷ.  

നിരവധി പരസ്യഗാനങ്ങളിലും നിമിഷ തന്റെ കഴിവുകള്‍ തെളിയിച്ചുകഴിഞ്ഞു. നിരന്തര സാധകത്തിലൂടെ സ്ഫുടം ചെയ്തെടുത്ത ശബ്ദമാണ് മറ്റു ഗായികമാരില്‍ നിന്നും നിമിഷയെ വ്യത്യസ്തയാക്കുന്നത്. ആഴമേറിയതും ഘനഗാംഭീര്യം നിറഞ്ഞതുമായ ശബ്ദം ഈ ഗായികയ്‌ക്കുണ്ട്. നിമിഷ ലളിതഗാനം പാടുന്നതിലും ശാസ്ത്രീയ സംഗീതത്തിന്റെ ഉറപ്പുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലയവും ഒഴുക്കും ചലച്ചിത്രഗാനങ്ങള്‍ പാടുന്നതിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ശങ്കര്‍ മഹാദേവന്‍ അക്കദമിയിലെ സംഗീത അദ്ധ്യാപികയാണ് ഇപ്പോള്‍ നിമിഷ. സംഗീതജീവിതത്തിന് കരുത്ത് പകര്‍ന്നുനല്‍കിക്കൊണ്ട് ഗായകനായ പിതാവ് അച്ചുതന്‍കുട്ടിയും അധ്യാപികയായ അമ്മ ജമുനയും നിമിഷയുടെ കൂടെയുണ്ട്.

Tags: ഹിന്ദുസ്ഥാന്‍Song
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്‌റേത് രാഷ്‌ട്രീയക്കാരന്‌റെ പാട്ട്, പറയാന്‍ മാത്രമല്ല, ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും റാപ്പര്‍ വേടന്‍

Kerala

വേടനാണ് കേരളത്തിന്റെ പടനായകൻ ; വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി ; എം വി ഗോവിന്ദൻ

Kerala

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

ലാല്‍ (ഇടത്ത്) വയലാര്‍ ശരത് ചന്ദ്രവര്‍മ്മ (വലത്ത്)
Kerala

‘നമുക്ക് സൂര്യനെയും ചാന്തിനെയും അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാലോ?’ – ലാല്‍ ചോദിച്ചു; ‘ദിലീപ് ചിത്രത്തിലെ ആ പാട്ട് വിദ്യാസാഗര്‍ പൊന്നാക്കി’

Bollywood

“ദി ലയൺ റോർസ് എഗൈൻ!” ; ആരാധകരിൽ ആവേശം നിറച്ച് സൂര്യയുടെ ‘റെട്രോ ‘; സോഷ്യൽ മീഡിയയിൽ സൂര്യ തരംഗം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies