തിരുവനന്തപുരം: കുട്ടികളുടെ നാപ്കിനുമായി എത്തിയ വാഹനത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പിക്കപ്പ് വാനിൽ കടത്തിയ 36 കിലോ കഞ്ചാവ് ജിഎസ്ടി അധികൃതരാണ് പിടിച്ചെടുത്തത്. ദേശീയപാതയിലെ ഉദിയൻ കുളങ്ങരയിൽ വെള്ളിയാഴ്ച വെളുപ്പിന് റോഡ് പരിശോധനയിലാണ് വാഹനത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടികളുടെ നാപ്കിനുമായി എത്തിയതായിരുന്നു വാഹനം. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവര്‍ തിരുനെൽവേലി സ്വദേശി ദുരൈ പിടിയിലായിട്ടുണ്ട്. ഇയാള്‍ വർഷങ്ങളായി അമരവിള ചെക്ക്പോസ്റ്റ് വഴി സാധനങ്ങൾ കൊണ്ടുവരുന്ന ആളാണെന്ന് എക്സൈസ് പറയുന്നു. പിടിച്ചെടുത്ത കഞ്ചാവിന് പത്തു ലക്ഷത്തോളം രൂപ വിലവരും.
ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന രേഖകൾ പരിശോധിക്കുന്നതിന് ജി എസ് ടി ഉദ്യോഗസ്ഥർ പെട്ടികൾ മാറ്റിയപ്പോഴാണ് 36 കവറുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: