പനാജി: നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായി ഗോവ പോലീസ്. അഞ്ജുനയിലെ ഹോട്ടലായ കുര്‍ലീസ് ബീച്ച് ഷാക്കിന്റെ ഉടമയും മയക്കുമരുന്ന് കടത്തുകാരനെന്ന് സംശയിക്കുന്ന ദത്തപ്രസാദ് ഗാവോങ്കറെയുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ മൊത്തം അറസ്റ്റ് നാലായി.
കൊലപാതകവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഫൊഗാട്ടിന്റെ പിഎ സുധീര്‍ സാങ്വാനെയും കൂട്ടാളി സുഖ്വീന്ദര് സിംഗിനെയും അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 22 ന് ഫോഗട്ടിനൊപ്പം ഗോവയിലേക്ക് പോയ ഇരുവരും ചോദ്യം ചെയ്യലില്‍ മനപ്പൂര്‍വ്വം ചില ‘അസ്വാഭാവിക’ രാസവസ്തുക്കള്‍ കലര്‍ത്തിയ ദ്രാവകം കുടിക്കാന്‍ സോണാലിയെ പ്രേരിപ്പിച്ചതായി സമ്മതിച്ചതായി പോലീസ് പറഞ്ഞു. രണ്ട് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതിനിടെ, ഇന്ന് പിടിയിലായ പെഡലര്‍ ഗാവോങ്കര്‍ സുഖ്വീന്ദര് സിങ്ങിന് മയക്കുമരുന്ന് നല്‍കിയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് വിതരണം ചെയ്തയാളേയും അറസ്റ്റ് ചെയ്തത്. ‘കേസില്‍ ഇതുവരെ 2025ലധികം ആളുകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ കുര്‍ലീസ് റെസ്റ്റോറന്റിലെ ജീവനക്കാരും മറ്റുള്ളവരും ഉള്‍പ്പെടുന്നു.
ഓഗസ്റ്റ് 23ന് നോര്‍ത്ത് ഗോവയിലെ അഞ്ജുനയിലെ സെന്റ് ആന്റണി ഹോസ്പിറ്റലില്‍ വെച്ച് സൊണാലി ഫോഗട്ട് (42) മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ മൂര്‍ച്ചയുള്ള മുറിവ് കണ്ടെത്തി, തുടര്‍ന്നാണ് ഗോവ പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നാണ് സൊണാലിക്ക് വിഷം കലര്‍ത്തിയ പാനീയം കുടിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ നിര്‍ബന്ധിക്കു ദൃശ്യങ്ങള്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: