Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏഷ്യാകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും; ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നാളെ

ഷാര്‍ജ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി ഏഴര മുതലാണ് മത്സരങ്ങള്‍. ട്വന്റി20 ലോകകപ്പ് കണക്കിലെടുത്ത് ഇത്തവണ ട്വന്റി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 11:08 am IST
in Cricket

ദുബായ്: ഏഷ്യന്‍ ക്രിക്കറ്റിലെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് ദുബായില്‍ തുടക്കം. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക, അട്ടിമറികള്‍ക്ക് കെല്‍പ്പുള്ള അഫ്ഗാനിസ്ഥാനെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി ഏഴര മുതലാണ് മത്സരങ്ങള്‍. ട്വന്റി20 ലോകകപ്പ് കണക്കിലെടുത്ത് ഇത്തവണ ട്വന്റി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.  

ഒരു കാലത്ത് ലോക ക്രിക്കറ്റിലെ കരുത്തരായിരുന്ന മുന്‍ ലോക ചാമ്പ്യന്മാര്‍ കൂടിയായ ലങ്കയ്‌ക്ക് ഇപ്പോള്‍ പഴയ കരുത്തില്ല. എങ്കിലും മത്സരഫലം മാറ്റിമറിക്കാന്‍ കഴിവുള്ള ഒന്നിലധികം താരങ്ങള്‍ ടീമിലുണ്ട്. ട്വന്റി20 ക്രിക്കറ്റിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യമാണ് അഫ്ഗാന്റെ കരുത്ത്. ലോകത്തെ വിവിധ ഐപിഎല്‍ ടൂര്‍ണമെന്റുകളിലെ സ്ഥിരം സാന്നിധ്യമായ ഒരുപിടി താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്.  

ദാസുന്‍ ഷനക നയിക്കുന്ന ലങ്കന്‍ ടീം താരതമ്യേന യുവനിരയാണ്. അടുത്തിടെ ചില തകര്‍പ്പന്‍ വിജയങ്ങളുമായി അവര്‍ കളം നിറഞ്ഞെങ്കിലും കുറച്ചുനാളുകളായി വലിയ പ്രകടനത്തിനായിട്ടില്ല. കുശാല്‍ മെന്‍ഡിസ്, ഭാനുക രജപക്ഷെ, ധനഞ്ജയ ഡിസില്‍വ, ദിനേശ് ചണ്ഡിമല്‍, വാനിന്ദു ഹസരംഗ എന്നിവര്‍ ടീമിലെ കരുത്തന്മാര്‍. അഞ്ച് ഏഷ്യന്‍ കിരീടങ്ങളുടെ പകിട്ടുണ്ട് ലങ്കയ്‌ക്ക്.

ട്വന്റി20യിലെ രണ്ട് ലോകോത്തര സ്പിന്നര്‍മാരുടെ മികവാണ് അഫ്ഗാന്റെ കരുത്ത്. ക്യാപ്റ്റന്‍ മുഹമ്മദ് നബിയും റാഷിദ് ഖാനും. സമീപകാലത്ത് ട്വന്റി20യില്‍ സ്ഥിരതയുടെ പര്യായങ്ങളാണ് ഇവര്‍. ഇവരുടെ എട്ട് ഓവര്‍ അതിജീവിക്കുകയെന്നത് എതിരാളികളുടെ ഏറ്റവും വലിയ പ്രതിസന്ധിയും. ഇതിനൊപ്പം ഇവരുടെ ബാറ്റിങ് നിരയും കരുത്തുകാട്ടിയാല്‍ അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുന്നു ടീം. അഫ്‌സര്‍ സസായ്, നജിബുള്ള സദ്രാന്‍, ഫസല്‍ ഹഖ് ഫറൂഖി, മുജീബ് ഉര്‍ റഹ്മാന്‍, സമിയുള്ള ഷിന്‍വാരി ഹസ്‌റത്തുള്ള സസായ് തുടങ്ങിയവര്‍ ടീമിന്റെ കരുത്ത്. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഒരു ട്വന്റി20യിലാണ് ഇതുവരെ ഏറ്റുമുട്ടിയത്. അതില്‍ വിജയം ലങ്കയ്‌ക്കൊപ്പം. 2016ലെ ട്വന്റി20 ലോകകപ്പിലായിരുന്നു ഈ മത്സരം.  

ടീമുകള്‍ ഇവരില്‍ നിന്ന്

ശ്രീലങ്ക-ദാസുന്‍ ഷനക (ക്യാപ്

റ്റന്‍), ധനുഷ്‌ക ഗുണതിലക, പാഥും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ഭാനുക രജപക്‌സ, അഷെന്‍ ബന്ദര, ധനഞ്ജയ ഡിസില്‍വ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ജെഫ്രി വാന്‍ഡെര്‍സെ, പ്രവീണ്‍ ജയവിക്രമ, ചാമിക കരുണരത്‌നെ, ദില്‍ഷന്‍ മധുഷങ്ക, മതീഷ് പതിരണ, നുവാനിന്ദു ഫെര്‍ണാണ്ടൊ, നുവാന്‍ തുഷാര, ദിനേശ് ചണ്ഡിമല്‍.  

അഫ്ഗാനിസ്ഥാന്‍ – മുഹമ്മദ് നബി (ക്യാപ്റ്റന്‍), നജിബുള്ള സദ്രാന്‍, അഫ്‌സര്‍ സസായ്, അസ്മത്തുള്ള ഒമര്‍സായ്, ഫാരിദ് അഹമ്മദ് മാലിക്, ഫസല്‍ ഹഖ് ഫാറൂഖി, ഹഷ്മത്തുള്ള ഷാഹിദി, ഹസ്‌റത്തുള്ള സസായ്, ഇബ്രാഹിം സദ്രാന്‍, കരിം ജാനത്, മുജിബ് ഉര്‍ റഹ്മാന്‍, നജിബുള്ള സദ്രാന്‍, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, റഹ്മനുള്ള ഗുര്‍ബസ്, റാഷിദ് ഖാന്‍, സമിയുള്ള ഷിന്‍വാരി.  

അതേസമയം, ഏഷ്യാ കപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഇന്ത്യ-പാക് പോരാട്ടം നാളെ. വിരാട് കോഹ്‌ലി മടങ്ങിയെത്തുന്നുവെന്നതാണ് മത്സരത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റ ഇന്ത്യക്ക് തിരിച്ചടിക്കാനുള്ള അവസരമാണിത്.  രോഹിത്തിന്റെ നേതൃത്വത്തിലുള്ള ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തരാണ്. ഏഷ്യ കപ്പില്‍ ഇതുവരെ 14 തവണ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖമെത്തി. ഇന്ത്യക്ക് എട്ട് ജയം പാകിസ്ഥാന് അഞ്ച്.

Tags: cricketAsia cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.