കോട്ടയം: തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പുതുതായി കൊണ്ടുവരുന്ന ഡൗണ്‍ ടൗണ്‍ പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതിലെ കൈക്കൂലിയുടെ വിവരങ്ങള്‍ അറിയാന്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്ജ്. കോട്ടയത്ത് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ ആരോപണം.
തണ്ണീര്‍ത്തടങ്ങള്‍ ഉള്‍പ്പെടെ 19.73 ഏക്കര്‍ ഭൂമിയാണ് തരം മാറ്റാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതും വെറും 35 ദിവസങ്ങള്‍ കൊണ്ട്. ഇതിലെ കൈക്കൂലിയുടെ വിശദാംശങ്ങള്‍ അറിയാന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടുകള്‍ പരിശോധിക്കണം.- അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് എന്ന കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിന്റര്‍ഫെല്‍ റിയാലിറ്റി വെറും കടലാസ് കമ്പനിയാണ്. ഇവര്‍ക്ക് എങ്ങിനെയാണ് ആയിരം കോടിയിലധികം വായ്പ ലഭിച്ചത് എന്നതും അന്വേഷണിക്കണം.ഇതിന്റെ തെളിവുകള്‍ ഇഡിയ്ക്ക് നല്‍കും. – ജോര്‍ജ്ജ് പറഞ്ഞു.
ടോറസ് എന്ന അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: