ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദി മാതാ അമൃതാനന്ദമയീ മഠം പണി തീര്‍ത്ത ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രിയുടെ ഉദ്ഘാടന വേളയില്‍ മാതാ അമൃതാനന്ദമയീദേവിയുടെ മുന്പില് തലകുനിച്ചതിനെ വിമര്‍ശിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മോദി അമൃതാനന്ദമയിക്ക് മുന്പില് മാത്രമല്ല, മോദിക്ക് മഹത്വമെന്നു തോന്നുന്ന എന്തിന് മുന്‍പിലും തലകുനിയ്ക്കും എന്ന് മാത്രമേ ഇതേക്കുറിച്ച് മറുപടി പറയാന്‍ കഴിയൂ.
തന്റെ അമ്മ ഹീരാബെന്നിന് മുന്പില് തലകുനിയ്ക്കുന്ന മോദിയുടെ ചിത്രം നേരത്തെ തന്നെ പ്രശസ്തമായതാണ്. അമ്മയോടുള്ള മോദിയുടെ ബഹുമാനവും മതിപ്പും സ്നേഹവും അവാച്യമാണ്. അമ്മയുടെ കാല് കഴുകുന്ന ചിത്രവും അമ്മ മകന് വാരിക്കൊടുത്ത് ഊട്ടുന്ന ചിത്രവും ഏറെ ഷെയര്‍ ചെയ്യപ്പെട്ട ചിത്രങ്ങളാണ്.
അതിന് ശേഷമാണ് മറ്റൊരു അമ്മയായ മാതാ അമൃതാനന്ദമയീ ദേവിയ്ക്ക് മുന്പില് മോദി തലകുനിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഫരീദാബാദില്‍ 2600 കിടക്കകളുള്ള 13 ഏക്കറില്‍ ഉയര്‍ന്ന അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോല്‍ മോദി മാതാ അമൃതാനന്ദമയിയ്ക്ക് മുന്പില് തലകുനിച്ചു. അവര്‍ ചെയ്യുന്ന വിശ്വോത്തരമായ കാരുണ്യപ്രവര്‍ത്തനങ്ങളോടുള്ള മോദിയുടെ മതിപ്പാണിത്. മോദി മാതാഅമൃതാനന്ദമയിദേവിയെ കാണാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. 2001ല്‍ ഗുജറാത്തിലെ കച്ചില്‍ റിപ്പബ്ലിക് ദിന നാളില്‍ നടന്ന ഭൂമികുലുക്കം ഓര്‍മ്മയുണ്ടോ? 7.7 റിച്ചര്‍ സ്കെയിലിലായിരുന്നു അന്നത്തെ ഭൂകമ്പം. അന്ന് 25000 പേര് കൊല്ലപ്പെട്ടു. 63 ലക്ഷം പേരെ ബാധിച്ചു. അന്ന് ആയിരക്കണക്കിന് വീടുകള്‍ അമ്മ ഗുജറാത്തില്‍ പണിത് നല്കി.
വീട് മാത്രമല്ല, സ്കൂളുകളും കമ്മ്യൂണിറ്റി ഹാളുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, റോഡുകള്‍ എന്നിവ നിര്‍മ്മിച്ച് നല്കി. ഭൂകമ്പം നടക്കുമ്പോള്‍ കേശുഭായി പട്ടേലായിരുന്നു ഗുജറാത്തിലെ മുഖ്യമന്ത്രി. 71 വയസ്സായ കേശുഭായി പട്ടേലിന് ഗുജറാത്തിനെ പുനര്‍നിര്‍മ്മിക്കാന്‍ കരുത്തുപോരെന്ന് അന്ന് കേന്ദ്ര നേതാക്കളായ വാജ് പേയിയ്ക്കും അദ്വാനിക്കും തോന്നി. അവരാണ് അന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പറഞ്ഞയയ്ക്കുന്നത്. ഭൂകമ്പം കഴിഞ്ഞ ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് മോദി മുഖ്യമന്ത്രിപദം ഏറ്റെടുത്തതെങ്കിലും ഗുജറാത്തിനെ ഭൂകമ്പത്തിന് ശേഷം പുനര്‍നിര്‍മ്മിക്കുന്നതില്‍ മോദി വഹിച്ച പങ്ക് വലുതായിരുന്നു. അന്ന് ഗുജറാത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ രണ്ടു കയ്യും നീട്ടി അമ്മ വാരിക്കോരിയാണ് പണം ചെലവിട്ടത്. എല്ലാം തകര്‍ന്ന ഗുജറാത്തിന് വേണ്ടി…തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി അമൃതാനന്ദമയീ മഠം നിലകൊണ്ടു. അന്നേ മോദിയ്ക്ക് അമ്മയെ അറിയാം. ആ അമ്മയുടെ മുന്‍പിലാണ് മോദിയുടെ ശിരസ്സ് കുനിച്ചുള്ള പ്രണാമം എന്നറിയുക.
2014ല്‍ ദേശീയ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായി എത്തിയപ്പോള്‍ ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാര്‍ലമെന്റ് മന്ദിരത്തിന്റെ പടിക്കെട്ടില്‍ മോദി തലകുനിച്ചിട്ടുണ്ട്. അന്ന് മാധ്യമങ്ങള്‍ വികാരവായ്പോടെയാണ് ഈ ചിത്രം പങ്കുവെച്ചത്.
ഛത്തീസ്ഗഢിലെ ധംതാരി ജില്ലയില്‍ കക്കൂസ് പണിയാന്‍ തന്റെ ആടുകളെ വിറ്റ 104 വയസ്സുള്ള ഗ്രാമീണ സ്ത്രീയായ കുന്‍വാര്‍ ഭായിയുടെ മുന്‍പിലും മോദി തലകുനിച്ചിരുന്നു. വെളിയിട വിസര്‍ജ്ജനത്തിനെതിരെ വന്‍പോരാട്ടമാണ് അന്ന് മോദി നടത്തിയത്. ഭാരതം മുഴുവന്‍ വെളിയിട വിസര്‍ജ്ജനം ഇല്ലാതാക്കാന്‍ കക്കൂസുകള്‍ പണിതുകൊണ്ടുള്ള മോദിയുടെ സ്വച്ഛഭാരത് പദ്ധതി വന്‍ ആവേശത്തോടെയാണ് കുഗ്രാമങ്ങളിലെ ജനങ്ങള്‍ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: