കാഞ്ഞങ്ങാട്: കാട്ടുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കുന്ന സംഘത്തിലെ നാലുപേരെ കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്റഫും സംഘവും അറസ്റ്റുചെയ്തു. മുന്നാട് ചീറ്റക്കയയിലെ എ.തമ്പാന്(58), കാറഡുക്കയിലെ മഹേഷ്(45), മുന്നാട്ടെ മിഥുന്‍രാജ്(26), പള്ളത്തിങ്കാല്‍ ജിതിന്(30) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്നും വില്‍ക്കാനായി മുറിച്ച് വെച്ച രണ്ട് പന്നികളുടെ 192 കിലോ ഇറച്ചിയും നായാട്ടിനായി ഉപയോഗിച്ച കെഎല്‍ 59 ബി 8538 നമ്പര്‍ ആള്‍ട്ടോ കാര്‍, കെഎല്‍ 14 ബി 4044 നമ്പര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് അയറോട്ട് പാലപ്പുഴയിലെ ഗണേശന്റെ പഴയവീടിന്റെ പിറകില്‍ ഇറച്ചിവില്‍പ്പന നടത്തുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലായത്.
ഇറച്ചി തൂക്കിവില്ക്കാന് ഉപയോഗിച്ച ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. പടക്കം വെച്ച് ഈ സംഘം ഏറെനാളുകളായി കാട്ടുമൃഗങ്ങളെ കൊന്നശേഷം ഇറച്ചിയാക്കി വില്‍പ്പന നടത്തിവരികയായിരുന്നു. ഇതുസംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നായാട്ട്സംഘം അറസ്റ്റിലായത്. കിലോയ്ക്ക് 450 മുതല്‍ 500 രൂപവരെ വിലയ്ക്കാണ് ഇറച്ചി വില്‍പ്പന നടത്തിയിരുന്നത്. ഇവര്‍ക്ക് പിന്നില്‍ വിപുലമായ സംഘങ്ങളുണ്ടെന്നാണ് സൂചന.
പ്രതികളെ ഇന്നലെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഫോറസ്റ്റ് റെയ്ഞ്ചര്ക്കൊപ്പം സെക്ഷന്‍ ഓഫീസര്‍ ശേഷപ്പ, ബീറ്റ് ഓഫീസര്‍മാരായ എ.കെ.ശിഹാബുദ്ദീന്, ജി.എ.ജിതിന്, കെ.വിശാഖ്, ഡ്രൈവര്‍ ഗിരീഷ്, വാച്ചര്‍ വിജേഷ് എന്നിവരും ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇറച്ചി മണ്ണെണ്ണയൊഴിച്ച് കുഴിച്ചുമൂടുമെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: